വോട്ടെടുപ്പിന് തൊട്ടുമുൻപ് ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി; പുതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെച്ചു, സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന് പൂജ ജോമോൻ

Published : Apr 06, 2026, 02:07 PM IST
Twenty 20

Synopsis

ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി. പൂതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൂജ ജോമോൻ രാജിവെച്ചു. ബിജെപിക്ക് ഒപ്പം ട്വന്റി ട്വന്റി പോയത് അംഗീകരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ പൂജ, സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

കൊച്ചി: വോട്ടെടുപ്പിന് തൊട്ടുമുൻപ് ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി. പൂതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൂജ ജോമോൻ രാജിവെച്ചു. ബിജെപിക്ക് ഒപ്പം ട്വന്റി ട്വന്റി പോയത് അംഗീകരിക്കാൻ പറ്റില്ല. ട്വന്റി ട്വന്റിയുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോൻ പറയുന്നു. രാജി വയ്ക്കുമെന്ന് നേരത്തെ സാബു ജേക്കബിനോട് പറഞ്ഞിരുന്നു. നേരത്തെ രാജി വെച്ച അംഗം സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽ പോലും ഇല്ലാതെ മരിച്ചു എന്നും അങ്ങനെ ദൈവം നിങ്ങൾക്ക് വരുത്താതിരുത്തട്ടെ എന്നും സാബു ജേക്കബ് പറഞ്ഞുവെന്ന് പൂജ ജോമോൻ ആരോപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരളത്തിലേത് മികച്ച സംവിധാനം'; പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി
മാറിച്ചിന്തിക്കുമോ പെരുമ്പാവൂര്‍? എല്‍ദോസ് കുന്നപ്പിള്ളി വിവാദം യുഡിഎഫിന് തിരിച്ചടിക്കുമോ?