
കോഴിക്കോട്: നാദാപുരം കല്ലാച്ചി ടൗണിൽ സംസ്ഥാന പാതയിൽ സ്ഫോടനം. വലിയ ശബ്ദത്തോടെയുണ്ടായ സ്ഫോടനം നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. മാരാംവീട്ടിൽ പറമ്പിന് സമീപത്തെ റോഡിലാണ് ഇന്ന് പുലർച്ചെ സ്ഫോടനം നടന്നത്. റോഡിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
സ്ഫോടന സമയം നിരവധി വാഹനങ്ങൾ റോഡിലുണ്ടായിരുന്നു. അത്ഭുതകരമായാണ് വാഹനത്തിലുള്ളവർ രക്ഷപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. റംസാൻ മാസം അവസാനത്തിലെത്തിയതോടെ നാദാപുരം മേഖലയിൽ രാത്രി ഏറെ വൈകിയും നിരവധി പേരാണ് ഷോപ്പിംഗിനും മറ്റുമായി ടൗണിൽ എത്തുന്നത്.
സ്ഫോടന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ചാക്ക് നൂലിന്റെ അവശിഷ്ടങ്ങളും ചിതറിയ കടലാസ് കഷണങ്ങളും കണ്ടെത്തിയുണ്ട്.. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കടയുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
(ചിത്രം പ്രതീകാത്മകം)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam