വൈക്കത്ത് ഒരു കുടുംബത്തിലെ 5 പേര്‍ സഞ്ചരിച്ച വള്ളം മുങ്ങി; 2 മരണം

Published : Jun 21, 2023, 06:32 PM ISTUpdated : Jun 21, 2023, 10:21 PM IST
വൈക്കത്ത് ഒരു കുടുംബത്തിലെ 5 പേര്‍ സഞ്ചരിച്ച വള്ളം  മുങ്ങി; 2  മരണം

Synopsis

 രക്ഷപ്പെട്ട മൂന്ന് പേരെ ആശുപത്രിയിൽ എത്തിച്ചു.

കോട്ടയം: വൈക്കം തലയാഴത്ത് ആറ്റില്‍ വളളം മറിഞ്ഞ് പിഞ്ചു കുഞ്ഞടക്കം രണ്ടു പേര്‍ മരിച്ചു. ആറംഗ കുടുംബം സഞ്ചരിച്ച ചെറുവളളത്തില്‍ വെളളം കയറിയതാണ് അപകടത്തിന് വഴിവച്ചത്. തലയാഴം കരിയാറ്റിലായിരുന്നു ദാരുണമായ അപകടം. മരണവീട്ടിലേക്ക് പോയ അഞ്ചംഗ കുടുംബം സഞ്ചരിച്ച വള്ളമാണ് മുങ്ങിയത്.  ഉദയനാപുരം കൊടിയാട് പുത്തന്‍തറ വീട്ടില്‍ ശരത്, ശരത്തിന്‍റെ സഹോദരി പുത്രന്‍ നാലു വയസുകാരന്‍ ഇവാന്‍ എന്നിവരാണ് മരിച്ചത്. 

വളളത്തിലുണ്ടായിരുന്ന ശരത്തിന്‍റെ മാതാപിതാക്കളും സഹോദരിയും സഹോദരിയുടെ മകളും ഉള്‍പ്പെടെയുളളവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മരിച്ച ഇവാന്‍റെ സഹോദരിയായ  പെണ്‍കുട്ടിയുടെ  ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. നാട്ടുകാരുടെയും സമീപത്തുണ്ടായിരുന്ന ചെറുവളളക്കാരുടെയും നേതൃത്വത്തിലായിരുന്നു  രക്ഷാപ്രവര്‍ത്തനം. മണല്‍വാരലിനെ തുടര്‍ന്ന് ആഴമേറിയ ഭാഗത്താണ് അപകടം നടന്നത്.

ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം; ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു, അതീവ ജാഗ്രത വേണമെന്ന് മന്ത്രി

 

 

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം