പുനലൂരിൽ ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേത്, കൊലപാതകമെന്ന് നി​ഗമനം

Published : Sep 24, 2025, 05:05 PM IST
kollam dead body

Synopsis

ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതെന്ന് സ്ഥിരീകരണം. ശരീരത്തിൽ കുത്തേറ്റതിൻ്റെയും തീപ്പൊള്ളലേറ്റതിൻ്റെയും മുറിവുകളുണ്ട്. കൊലപാതകമാണെന്നാണ് നി​ഗമനം.  

കൊല്ലം: കൊല്ലം പുനലൂരിൽ ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതെന്ന് സ്ഥിരീകരണം. കൊലപാതകമാണെന്നാണ് നി​ഗമനം. ശരീരത്തിൽ കുത്തുകളേറ്റതിന്റെ മുറിവുകളുണ്ട്. കൂ‌ടാതെ ശരീരത്തിൽ തീപ്പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

പുനലൂർ മുക്കടവിലെ റബ്ബർ തോട്ടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലായിരുന്നു. കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് ജോലികൾ ഇല്ലാത്തതിനാൽ കാടുമൂടി കിടന്നിരുന്ന ഈ ഭാഗത്തേക്ക് അധികമാരും വരാറില്ല. മൃതദേഹത്തിന്റെ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ചങ്ങലയുടെ ഒരറ്റം റബ്ബർ മരത്തിൽ കെട്ടിയ നിലയിലുമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോണ്‍ഫിഡന്‍റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ല, മോഹൻലാലും ആന്‍റണി പെരുമ്പാവൂരുമായുള്ള ബന്ധം ആരംഭിക്കുന്നത് കാസനോവയിലൂടെ; ടിഎ ജോസഫ്
പോറ്റി സോണിയയുടെ ആളെന്ന് ചിലര്‍,പിണറായിയുടെ ആളാണെന്ന് മറ്റ് ചിലര്‍,പോറ്റിയെ സഹായിച്ചവരെ കണ്ടുപിടിക്കാൻ ഇരുമുന്നണികള്‍ക്കും താല്പര്യം ഇല്ല: ബിജെപി