കക്കാട്ടാറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Published : Jul 08, 2019, 05:13 PM IST
കക്കാട്ടാറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Synopsis

മുങ്ങല്‍ വിദഗ്ദ്ധര്‍ പുറത്തെടുത്ത മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലെത്തിച്ചു. ശേഷം പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പത്തനംതിട്ട: സീതത്തോട് കക്കാട്ടാറ്റിൽ കുളിക്കാനിറങ്ങി കാണാതായ തൊഴിലാളിയുടെ മൃതദേഹം കിട്ടി. കുളത്തുപ്പുഴ വടക്കേ ചെറുകരയിൽ ഭാമദേവന്റെ മകൻ ബിജു(45)വിന്റെ മൃതദേഹമാണ്  മുങ്ങൽ വിദഗ്ധ സംഘം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്നുകല്ല് ഐ ടി ജംഗ്ഷനു  സമീപത്തെ കുട്ടപ്പൻ കയത്തിലെ കടവിൽ കുളിക്കുന്നതിനിടയിൽ കാണാതാവുകയായിരുന്നു. മുങ്ങല്‍ വിദഗ്ദ്ധര്‍ പുറത്തെടുത്ത മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലെത്തിച്ചു. ശേഷം പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം
18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി