വൈക്കത്തിനടുത്ത് വള്ളം മറിഞ്ഞ സംഭവം, കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു

Published : Jul 30, 2025, 09:37 AM IST
Sumesh

Synopsis

പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്

കോട്ടയം: കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു. പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയവരുടെ വള്ളം അപകടത്തിൽപ്പെട്ടത്. 23 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 22 പേരെയും രക്ഷപ്പെടുത്തിയിരുന്നു. കാണാതായ സുമേഷിനായി പ്രദേശത്ത് രണ്ട് ദിവസമായി തിരച്ചിൽ നടക്കുകയായിരുന്നു.

വള്ളം മറിഞ്ഞപ്പോൾ അഞ്ച് പേരെ രക്ഷപ്പെടുത്തി സുമേഷ് കരക്കെത്തിച്ചിരുന്നു. അപ്പോഴേക്കും കുഴഞ്ഞുപോയി. സുമേഷ് പിടിച്ചുനിന്നിരുന്ന പലക ഉള്‍പ്പടെ ഒലിച്ചുപോയിരുന്നതായാണ് വിവരം. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കെട്ടുവള്ളമാണ് മറിഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം