മാലിന്യ കേന്ദ്രത്തില്‍ മാലിന്യത്തിനൊപ്പം രണ്ട് കാലുകള്‍, വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി

Published : Aug 15, 2022, 05:19 PM ISTUpdated : Aug 15, 2022, 07:25 PM IST
മാലിന്യ കേന്ദ്രത്തില്‍ മാലിന്യത്തിനൊപ്പം രണ്ട് കാലുകള്‍, വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി

Synopsis

ഫൊറന്‍സിക് പരിശോധന അടക്കം നടത്തും. ആശുപത്രി അവശിഷ്ടങ്ങളാണ് ഇതെന്നാണ് സംശയം. വലിയതുറ പൊലിസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍റെ മുട്ടത്തറയിലുള്ള മാലിന്യ സംസ്കരണ പ്ലാന്‍റിൽ മനുഷ്യ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന ഓടക്ക് സമീപം രണ്ട് കാലുകളാണ് ഇന്ന്  കിട്ടിയത്. ഇത് ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് ശേഷം ഉപേക്ഷിച്ച കാലുകളാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി.

കോഴിക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് സമീപത്തെ ടവറില്‍

കോഴിക്കോട്:  കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ദേവിയുടെ ചികിത്സക്കായി കോഴിക്കോട് വൈദ്യരുടെ സമീപത്ത് പോയിരുന്നു.

കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. രാത്രിയും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടു മണിയോടെ ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി.

നാട്ടുകാർ നടത്തിയ തെരച്ചിലില്‍ പുലർച്ചെ മൂന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം ഇരുവരും മരണപ്പെട്ടിരുന്നു. അജിത് കുമാർ അവിവാഹിതനാണ്. അതേസമയം, കോഴിക്കോട് തന്നെ  സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

എലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസര്‍ കോഴിക്കോട് ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജു (47) നെയാണ്  കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബന്ധുക്കൾ ഉള്ളിയേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ