കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്

Published : Oct 16, 2022, 08:21 AM IST
കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്

Synopsis

കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം - ബിജെപി സംഘ‍ര്‍ഷം നിലനിൽക്കുന്നുണ്ട്.

കോഴിക്കോട്: പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയിൽ ബിജെപി പ്രവ‍‍ര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുല‍ര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബിജെപി പ്രവ‍ര്‍ത്തകനായ ശ്രീനിവാസൻ എന്നയാളുടെ വീടാണ്  ആക്രമിക്കപ്പെട്ടത്. അപകടത്തിൽ വീടിന് തകരാ‍ര്‍ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.,. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം - ബിജെപി സംഘ‍ര്‍ഷം നിലനിൽക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

അതിനിടെ  കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധിജിയുടെ പ്രതിമ തകർത്ത നിലയിൽ . ഈ സ്ഥലത്ത്  രണ്ട് പേർ തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു. ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിമയുടെ തല തകർത്ത നിലയിലാണ്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും