പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; പ്രതി പ്രടിയില്‍

Published : Oct 22, 2021, 09:09 PM IST
പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; പ്രതി പ്രടിയില്‍

Synopsis

20 കേസുകളിൽ പ്രതിയായ കൊച്ചുവേളി സ്വദേശി അനിൽ കുമാറിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയും അനിൽ ബോംബെറിഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പേട്ട പൊലീസ് പിടികൂടി. 20 കേസുകളിൽ പ്രതിയായ കൊച്ചുവേളി സ്വദേശി അനിൽ കുമാറിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയും അനിൽ ബോംബെറിഞ്ഞു.

നിരവധി കേസുകളിലെ പ്രതിയാണ് ജാങ്കോ കുമാർ എന്ന് വിളിക്കുന്ന അനിൽ കുമാറിനെയാണ് പൊലീസ് പിടികൂടിയത്. വധശ്രമ കേസുകള്‍പ്പെടെ കേസിലെ പ്രതിയായ അനിൽ കുമാറിനെ ഒരു മാസം മുമ്പ് പേട്ട പൊലീസ് പിടികൂടാൻ പോയപ്പോഴാണ് ആദ്യം ബോംബാക്രമണം ഉണ്ടായത്. ബോംബേറിൽ ഒരു പൊലീസുകാരന്‍റെ കേള്‍വി ശക്തി നഷ്ടമായി. ഈ കേസിൽ പിടികൂടിയ അനിൽ കുമാർ ഈ മാസം ജയിലിൽ നിന്നുമിറങ്ങിയിരുന്നു.

കരമനയിൽ കഴിഞ്ഞ ദിവസം ആയുധം കാട്ടി ഭീകരന്തീരം സൃഷ്ടിക്കാണെന്ന വിവരത്തെ തുടർന്ന് എസ്ഐ രതീഷിന്‍റെ നേതൃത്വത്തിലെത്തി പൊലീസ് സംഘത്തിന് നേരെയും അനിൽകുമാർ ബോംബെറിഞ്ഞു. ഇതേ തുടര്‍ന്ന് അനിൽ കുമാറിനെതിരെ ഗുണ്ടനിയമപ്രകാരം പൊലീസ് നടപടി ആരംഭിച്ചതായി ശംഖമുഖം അസി.കമ്മീഷർ പൃഥിരാജ് അറിയിച്ചു.

Also Read: പൊലീസിന് നേരെ ബോംബ് എറിഞ്ഞു, കഞ്ചാവ് സംഘം രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് നിശബ്ദ പ്രചാരണം: കേരളം നാളെ പോളിങ് ബൂത്തിലേക്ക്, 2500 പ്രശ്നബാധിത ബൂത്തുകളെന്ന് പൊലീസ് റിപ്പോർട്ട്
പ്രചരിപ്പിച്ചത് ബിജെപിയെന്ന് പരാതി, മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം ചേർത്തുള്ള ചെന്നിത്തലയുടെ എഐ വീഡിയോ, ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു