കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്; ജനൽച്ചില്ലുകൾ തകര്‍ന്നു

Published : Jun 15, 2022, 08:58 AM ISTUpdated : Jun 15, 2022, 10:04 AM IST
കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്; ജനൽച്ചില്ലുകൾ തകര്‍ന്നു

Synopsis

കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെയുണ്ടായ ബേംബേറിൽ ഓഫീസിന്‍റെ ജനൽച്ചില്ലുകൾ തകര്‍ന്നു. കുറ്റ്യാടി സി ഐയും സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങള്‍ ഇന്നും തുടരുന്നു. കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്റുണ്ടായി. ഇന്ന് പുലർച്ചെയുണ്ടായ ബേംബേറിൽ ഓഫീസിന്‍റെ ജനൽച്ചില്ലുകൾ തകര്‍ന്നു. കുറ്റ്യാടി സി ഐയും സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെയും ആക്രമണമുണ്ടായി. അനന്തകൃഷണന്‍റെ വീടിന് അക്രമികള്‍ നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു. അതേസമയം, കോഴിക്കോട് തിക്കോടിയിൽ സിപിഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തി. കളിച്ചാൽ വീട്ടിൽക്കയറി കൊത്തിക്കീറുമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യം. കൃപേഷിനെയും ശരത് ലാലിനെയും ഓർമ്മയില്ലെയെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്രം വിളിക്കുന്നുണ്ട്. ഇടുക്കി ഏലപ്പാറയിൽ യൂത്ത് കോൺഗ്രസുകാരെ വീട്ടിൽ കയറി തല്ലുമെന്നാണ് ഡിവൈഎഫ്ഐ നേതാവിന്‍റെ ഭീഷണി.

Also Read: യൂത്ത് കോൺഗ്രസുകാരെ വീട്ടിൽ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഭീഷണി മുഴക്കിയെന്ന് പരാതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ; രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'
സർക്കാർ-​ഗവർണർ തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; കെടിയു-ഡിജിറ്റൽ സർവകലാശാല വിസിമാരെ കോടതി തീരുമാനിക്കും