ടെക്‌നോപാർക്കില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

Published : Oct 08, 2020, 05:17 PM ISTUpdated : Oct 08, 2020, 09:32 PM IST
ടെക്‌നോപാർക്കില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

Synopsis

പരിശോധനയ്ക്കിടെ കണ്ടെത്തിയ പൊതി തുറക്കാൻ കഴിയാത്തതിനാൽ നിലത്തെറിഞ്ഞപ്പോഴാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.

തിരുവനന്തപുരം: എക്സൈസിന്റെ പരിശോധനയ്ക്കിടെ തിരുവനന്തപുരം ടെക്നോപാർക്കിന്‍റെ ഫേസ് 3 യിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കില്ല. 80 ലിറ്റർ ചാരായം ഇവിടെ നിന്ന് എക്സൈസ് പിടികൂടിയിരുന്നു. 

പരിശോധനയ്ക്കിടെ കണ്ടെത്തിയ പൊതി തുറക്കാൻ കഴിയാത്തതിനാൽ നിലത്തെറിഞ്ഞപ്പോഴാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. നാടൻ ബോംബാണെന്നാണ് നിഗമനം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമമാണോയെന്നും സംശയമുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല