
കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ ആലക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു വളർത്തുനായ ചത്തു. ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ വീടിനു സമീപമാണ് സ്ഫോടനം നടന്നത്. ഇയാളുടെ വളർത്തുനായയാണ് ചത്തത്. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. നായ സ്ഫോടക വസ്തു കടിച്ചു കൊണ്ടുവരുന്നതിനിടെ പൊട്ടിയതെന്നാണ് സംശയം. നിരവധി കേസുകളിൽ പ്രതിയായ ബിജുവിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. ശബ്ദം കേട്ട നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി. ഇത് മൂന്നാം തവണയാണ് ബിജുവിന്റെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടുന്നതെന്ന് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിച്ചു.
Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്