പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചു. അമേരിക്കൻ, ഇസ്രായേൽ സാമ്രാജ്യത്വത്തിന് മുന്നിൽ ഇന്ത്യയുടെ പരമാധികാരം പണയം വെച്ചുവെന്നും, മോദി-നെതന്യാഹു ബന്ധം ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു
- Home
- News
- Kerala News
- Malayalam news live: മുഖ്യമന്ത്രിയുടെ ചോദ്യം, ഇന്ത്യയുടെ പരമാധികാരം ട്രംപിന്‍റെ കാൽക്കീഴിൽ വെച്ചോ? മോദി-നെതന്യാഹു കെട്ടിപ്പിടിത്തം യാദൃശ്ചികമല്ല, രൂക്ഷവിമർശനം
Malayalam news live: മുഖ്യമന്ത്രിയുടെ ചോദ്യം, ഇന്ത്യയുടെ പരമാധികാരം ട്രംപിന്‍റെ കാൽക്കീഴിൽ വെച്ചോ? മോദി-നെതന്യാഹു കെട്ടിപ്പിടിത്തം യാദൃശ്ചികമല്ല, രൂക്ഷവിമർശനം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷം. ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രംഗത്തെത്തിയത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും ഉന്നയിച്ചാണ് യുഡിഎഫിൻ്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്.
Malayalam news liveമുഖ്യമന്ത്രിയുടെ ചോദ്യം, ഇന്ത്യയുടെ പരമാധികാരം ട്രംപിന്‍റെ കാൽക്കീഴിൽ വെച്ചോ? മോദി-നെതന്യാഹു കെട്ടിപ്പിടിത്തം യാദൃശ്ചികമല്ല, രൂക്ഷവിമർശനം
Malayalam news liveസഞ്ജു ഇന്ത്യയുടെ അഭിമാനം, ലോകകിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിനെ വാഴ്ത്തി മോദിയും രാഹുലും മുർമുവും; 'ഇന്ത്യയുടെ ഹൃദയത്തിൽ അഭിമാനവും സന്തോഷവും'
ടി20 ലോകകപ്പിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ടീമിനെ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ അഭിനന്ദിച്ചു. ടീമിന്റെ പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനം നിറച്ചുവെന്നും ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ അടക്കമുള്ള കളിക്കാർ അഭിനന്ദനം അർഹിക്കുന്നുവെന്നും അവർ പറഞ്ഞു
Malayalam news liveവിമാനത്താവളത്തിൽ 3 ദിവസം കുടങ്ങിയ മലയാളികൾക്ക് ആശ്വാസം, 3 തവണ റീ ഷെഡ്യൂൾ ചെയ്ത വിമാനം റിയാദിൽ നിന്ന് രാത്രി കോഴിക്കോട്ടേക്ക് പറന്നുയരും
റിയാദ് വിമാനത്താവളത്തിൽ മൂന്ന് ദിവസമായി കുടുങ്ങിക്കിടന്ന മലയാളി യാത്രക്കാർക്ക് ആശ്വാസം. പലതവണ റീ-ഷെഡ്യൂൾ ചെയ്ത കോഴിക്കോട്ടേക്കുള്ള വിമാനം സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതിനെ തുടർന്ന് ഇന്ന് രാത്രി 11.45 ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു
Malayalam news liveഅമേരിക്കൻ ആക്രമണം അധാർമ്മികം, ഗൾഫിലെ ഇറാന്‍റെ ആക്രമണവും അംഗീകരിക്കാനാകില്ല; വീണ്ടും സമാധാനത്തിന് ആഹ്വാനം ചെയ്ത് ഒമാൻ
പശ്ചിമേഷ്യൻ സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കയുടെയും ഇറാന്റെയും സൈനിക നീക്കങ്ങളെ അപലപിച്ച് ഒമാൻ സമാധാനത്തിന് ആഹ്വാനം ചെയ്തു.ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് ഒമാന്റെ നിലപാട്
Malayalam news liveയുദ്ധത്തിൽ നേരിട്ട് പങ്കാളിയാകുമോ? മറുപടിയുമായി യുഎഇ, ആർക്കും സംശയം വേണ്ട, യുദ്ധത്തിൽ പങ്കാളിയാകില്ല; 'പശ്ചിമേഷ്യയിൽ സമാധാനമാണ് ആഗ്രഹം'
പശ്ചിമേഷ്യൻ സംഘർഷത്തിൽ നേരിട്ട് പങ്കാളിയാകില്ലെന്ന് യുഎഇ ഔദ്യോഗികമായി വ്യക്തമാക്കി. യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്ന അഭ്യൂഹങ്ങൾ തള്ളിയ രാജ്യം, നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അറിയിച്ചു
Malayalam news liveസിപിഎം സൈബർ ഇടങ്ങൾ ആളിക്കത്തി, മമ്മൂട്ടിക്കെതിരായ മെഗാ സൈബർ ആക്രമണത്തിൽ പ്രതിരോധത്തിലായി പാർട്ടി; വിവാദം അണയ്ക്കാൻ പരിശ്രമം
വയനാട്ടിലെത്തിയ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമായി. ഇതോടെ പ്രതിരോധത്തിലായ പാർട്ടി വിവാദം അവസാനിപ്പിക്കാൻ ശ്രമം തുടങ്ങി. ഒടുവിൽ മമ്മൂട്ടി തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ച് സംസാരിച്ചതോടെ പ്രശ്നങ്ങൾക്ക് അയവ് വന്നെന്നാണ് സിപിഎം പ്രതീക്ഷ
Malayalam news liveകർണാടകയിൽ നിന്നും കേരളത്തിലേക്ക് നിരോധിത ഉൽപ്പന്നങ്ങളുടെ കടത്ത്; ഒരാൾ അറസ്റ്റിൽ
കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന 17,226 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തൃക്കരിപ്പൂർ സ്വദേശി സി കെ മുഹമ്മദ് സഫീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
Malayalam news liveമൂന്ന് മാസം നീണ്ട അതീവ രഹസ്യ ഓപ്പറേഷൻ, ഒടുവിൽ 'ടീം കൽക്കി'യെ പൂട്ടി എൻസിബി; കേരളത്തിലേക്കടക്കം ഡാർക്ക് വെബിലൂടെയുള്ള ലഹരിക്കച്ചവടത്തിന് പൂട്ട്
ഡാർക്ക് വെബ് വഴി രാജ്യവ്യാപകമായി ലഹരി വിതരണം ചെയ്തിരുന്ന 'ടീം കൽക്കി' എന്ന സംഘത്തെ എൻസിബി പിടികൂടി. മൂന്ന് മാസം നീണ്ട രഹസ്യ ഓപ്പറേഷനൊടുവിൽ സംഘത്തലവൻ അനുരാഗ് താക്കൂർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. നെതർലാൻഡ്‌സ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ലഹരിയെത്തിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കാണ് ഇവർ വിതരണം നടത്തിയിരുന്നത്
Malayalam news liveപ്രൊട്ടൊക്കോൾ വിവാദം - തൃണമൂൽ കോൺഗ്രസിന് ജനങ്ങൾ വൈകാതെ മറുപടി നൽകുമെന്ന് മോദി; സാന്താൾ വിഭാഗക്കാർക്കൊപ്പം നൃത്തം ചവിട്ടി മമത ബാനർജി
തൃണമൂൽ കോൺഗ്രസിന് ബംഗാളിലെ ജനങ്ങൾ വൈകാതെ മറുപടി നൽകുമെന്ന് നരേന്ദ്രമോദി. വിവാദം മുറുകുന്നതിനിടെ കൊൽക്കത്തയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ സാന്താൾ വിഭാഗക്കാർക്കൊപ്പം മമത ബാനർജി നൃത്തം ചവിട്ടി.
Malayalam news live2021 ലെ തുടർഭരണത്തിൻ്റെ നേട്ടം! 'സത്യൻ' നഗറിനെയും മോഹൻലാലിൻ്റെ മുടവൻമുകളിനെയും തൊട്ട് പുതിയ പാലം; കാലഘട്ടങ്ങളെ ബന്ധിപ്പിക്കും വികസനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം മുടവൻമുകൾ - സത്യൻ നഗർ പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ സത്യന്റെയും മോഹൻലാലിന്റെയും നാടുകളെ ബന്ധിപ്പിക്കുന്ന ഈ പാലം 2021-ലെ തുടർഭരണത്തിന്‍റെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു
Malayalam news liveവിഡി സതീശന് പോരാട്ടം കനക്കും, സ്ഥാനാർഥിയെ തീരുമാനിച്ച് സിപിഐ; കയ്പ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്റർ പറവൂരിൽ എൽഡിഎഫിനായി പോരിനിറങ്ങും
നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ ടി ടൈസൺ മാസ്റ്റർ മത്സരിക്കും. നിലവിൽ കൈപ്പമംഗലം എംഎൽഎയായ ടൈസൺ മാസ്റ്ററെ, സതീശന്റെ വിജയത്തുടർച്ചക്ക് തടയിടാനാണ് സിപിഐ രംഗത്തിറക്കുന്നത്
Malayalam news liveകോൺഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ല, വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ എതിർക്കും; കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്
വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്. വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ എതിർക്കുമെന്നും കോൺഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Malayalam news liveനിയമസഭാ തിരഞ്ഞെടുപ്പ് - മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ
മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ.
Malayalam news liveദില്ലിയിൽ ജാഗ്രത; എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ കൂട്ടുന്നു, ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
ജാഗ്രത കടുപ്പിച്ച് ദില്ലി പൊലീസ്. എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നീരീക്ഷണം കാര്യക്ഷമമാക്കാനും ദില്ലി പൊലീസ് കമ്മീഷണർ നിർദേശം നൽകി.
Malayalam news liveകോൾഗേറ്റ് മുതൽ ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് വരെ...വനിതാദിനത്തിൽ ബഹിഷ്കരണ ആഹ്വാനം; അടുക്കളയിൽ നിന്ന് യുദ്ധം തുടങ്ങാമെന്ന് എഴുത്തുകാരി സാറാ ജോസഫ്
അമേരിക്കൻ- ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് എഴുത്തുകാരി സാറാ ജോസഫ്. ലോക വനിതാ ദിനത്തിലാണ് ആഹ്വാനം.
Malayalam news liveഎംഎൽഎക്കെതിരെ അസഭ്യ കമന്റ്, പിന്നാലെ യുവാവിന് മർദനം; എംഎൽഎ യു എ ലത്തീഫിന്റെ മകനെതിരെ കേസ്
മഞ്ചേരിയിൽ എംഎൽഎ യു എ ലത്തീഫിനെതിരെ അസഭ്യ കമന്റിട്ട യുവാവിന് മർദനം. എംഎൽഎയുടെ മകൻ അമീറും സംഘവും ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു.
Malayalam news liveഒരു രൂപയ്ക്ക് ഷൂ, മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ; കട ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്
മിഠായിത്തെരുവിൽ ഒരു രൂപക്ക് ഷൂ വാങ്ങാനെത്തിയത് ഇരുപതിനായിരത്തിലധികം പേർ. സംഭവത്തിൽ കട ഉടമകൾക്കെതിരെ കേസെടുത്തു.
Malayalam news liveതുടക്കം കല്ലുകടി; ശോഭ സുരേന്ദ്രൻ്റെ ചുവരെഴുത്തിൽ നിന്ന് വിട്ടുനിന്ന പ്രശാന്ത് ശിവനെ വിളിപ്പിച്ച് കൃഷ്ണകുമാർ, ജില്ല അധ്യക്ഷൻ മകനെ പോലെയെന്ന് ശോഭ
മണ്ഡലത്തിൽ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തും പാർട്ടി നേതാക്കളെ കണ്ടും ശോഭ സജീവമായി. അതേസമയം ശോഭയുടെ പരിപാടിയിൽ നിന്ന് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ തുടക്കത്തിൽ വിട്ടു നിന്നത് കല്ലുകടിയായി.
Malayalam news liveമമ്മൂട്ടിക്കെതിരായ സൈബറാക്രമണം; അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദീപ്തി മേരി വർഗീസ്, മമ്മൂക്ക പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അബിൻ വർക്കി
മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മമ്മൂട്ടിയെ ആരും വയനാട് ടൗൺഷിപ്പ് കാണാൻ ക്ഷണിച്ചതല്ലെന്നും സ്വമേധയാ തോന്നി വന്നതാണെന്നും ദീപ്തി
Malayalam news liveസിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവർ അല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 'ടി. സിദ്ദിഖിനെ കൂക്കി വിളിച്ചതും ശരിയായില്ല'
ദുരന്ത മേഖലയിൽ സജീവമായി പ്രവർത്തിച്ച ആളാണ് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ആ നിലയിലാണ് അവിടെ പോയത്. ഇക്കാര്യങ്ങൾ മനസ്സിലാക്കുന്ന ആളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്