കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ചു; പന്ത്രണ്ടുകാരന് നെഞ്ചിനും കാലിനും പരിക്ക്

Published : Nov 22, 2021, 04:17 PM ISTUpdated : Nov 22, 2021, 06:17 PM IST
കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ചു; പന്ത്രണ്ടുകാരന് നെഞ്ചിനും കാലിനും പരിക്ക്

Synopsis

കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേറ്റിട്ടുണ്ട്, ഈ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.


കണ്ണൂ‌ർ: കണ്ണൂർ ധർമ്മടത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. കളിക്കുന്നതിനിടെ കയ്യിൽ കിട്ടിയ ഐസ്ക്രീം ബോൾ എടുത്തെറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്. പന്ത്രണ്ട് വയസുള്ള കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നരിവയൽ സ്വദേശി ശ്രീവർധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കുട്ടിയുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. പറമ്പിൽ മറ്റ് കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു ശ്രീധർവ്, ഇതിനിടിയിൽ പന്ത് അടുത്തുള്ള പറമ്പിലേക്ക് പോയി. ഇത് തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് ഐസ്ക്രീം ബോൾ കണ്ടത്. മൂന്ന് ഐസ്ക്രീം ബോംബുകളാണ് കുട്ടിക്ക് പറമ്പിൽ നിന്ന് കിട്ടിയത്. ബോംബാണെന്ന് തിരിച്ചറിയാതെ ഇതെടുത്ത് തിരിച്ച് കൊണ്ടുവന്ന് കളി തുടരുകയായിരുന്നു. അതിനിടെയാണ് സ്ഫോടനം, പ്രദേശത്ത് പൊലീസ് തിരച്ചിൽ നടത്തുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അവളുടെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വില! ഇതെന്ത് രാജ്യമാണ്? നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയില്‍ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
'ക്വട്ടേഷൻ നടന്നെങ്കിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ഗൂഢാലോചന തെളിയണം, പിന്നിലുള്ളവരെ കണ്ടെത്തണം'; പ്രതികരിച്ച് പ്രേംകുമാർ