എയർ ഇന്ത്യാ ആസ്ഥാനത്തേക്ക് സന്ദേശം, കൊച്ചി-ലണ്ടൻ എയർ ഇന്ത്യാ എക്സ്പ്രസിൽ ബോംബ് വെച്ചെന്ന് ഭീഷണി, പരിശോധന

Published : Jun 25, 2024, 08:34 AM IST
എയർ ഇന്ത്യാ ആസ്ഥാനത്തേക്ക് സന്ദേശം, കൊച്ചി-ലണ്ടൻ എയർ ഇന്ത്യാ എക്സ്പ്രസിൽ ബോംബ് വെച്ചെന്ന് ഭീഷണി, പരിശോധന

Synopsis

എയർ ഇന്ത്യയുടെ ആസ്ഥാനത്ത് രാത്രിയാണ് അജ്ഞാത സന്ദേശം ലഭിച്ചത്. തുടർന്ന് അധികൃതർ നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിന് വിവരം കൈമാറി

കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 11.50ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശമെത്തിയത്. രാത്രിയാണ് എയർ ഇന്ത്യയുടെ ആസ്ഥാനത്തേക്ക് അജ്ഞാത സന്ദേശം ലഭിച്ചത്. തുടർന്ന് അധികൃതർ നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിന് വിവരം കൈമാറി. ലണ്ടനിൽ നിന്നും 10.20 ന് വിമാനം എത്തിയപ്പോൾ ബോംബ് സ്ക്വാഡിനെ ഉപയോഗിച്ച് കർശനമായി വിമാനത്തിൽ പരിശോധന നടത്തി. തുടർന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട യാത്രക്കാരിലും പരിശോധന നടത്തി. ലഗേജുകളും പരിശോധിച്ച ശേഷം 11.50 ന് വിമാനം പുറപ്പെട്ടു. 

 

 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'
സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പം; കോടതി വിധി വിശദമായി പഠിച്ചശേഷം തുടര്‍ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ