ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി; രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്ന് നി​ഗമനം

Published : Nov 28, 2025, 01:23 PM ISTUpdated : Nov 28, 2025, 04:08 PM IST
Bones and skull

Synopsis

എറണാകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്.  രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് നി​ഗമനം

എറണാകുളം: എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്. ഇതിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് നി​ഗമനം. ഫോറൻസിക് സംഘവും വടക്കേക്കര പൊലീസും സ്ഥലത്തെത്തി. പ്രദേശത്ത് നിന്ന് കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപത്തേ ഒഴിഞ്ഞ പറമ്പിലാണ് അസ്ഥികൾ കണ്ടെത്തിയത്. കാട് പിടിച്ച് കിടന്ന പറമ്പ് ആയത് കൊണ്ട് തന്നെ ആയതുകൊണ്ട് തന്നെ ആരുടേയും ശ്രദ്ധയിലും പെട്ടിരുന്നില്ല. രാവിലെ തേങ്ങ എടുക്കാനായി പറമ്പിൽ കയറിയ ആളാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്കും അസ്ഥികൾക്കും രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. ഫോറൻസിക് സംഘവും വടക്കേക്കര പൊലിസും സ്ഥലത്തെത്തി. പ്രദേശത്തെ മിസ്സിങ് കേസുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് നിലവിൽ അന്വേഷണം നടത്തുന്നത്. 6 മാസത്തിനിപ്പുറം കാണാതായ ശശി എന്നയാളുടെ കേസും പരിഗണിക്കുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം ഇക്കാര്യം വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എച്ച്ഒ ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; പ്രതികരണവുമായി വി ഡി സതീശൻ, 'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?'
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'