108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും, സംസ്ഥാന സർക്കാർ അവരുടെ പ്രവർത്തനത്തെ വിലമതിക്കുന്നുവെന്ന് മന്ത്രി

Published : Sep 15, 2026, 01:50 AM IST
108 Ambulance

Synopsis

സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഈ തീരുമാനത്തെ തുടർന്ന്, ജീവനക്കാർ പ്രഖ്യാപിച്ചിരുന്ന പണിമുടക്കിൽ നിന്നും പിന്മാറുന്നതായി ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും.

സെക്രട്ടേറിയറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും സർവീസ് കോൺട്രാക്ടറായ ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ബോണസ് വിഷയത്തിൽ സമവായത്തിലെത്തിയത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പു വച്ചു.

108 ആംബുലൻസ് സേവനത്തിന്റെ സുഗമമായ പ്രവർത്തനത്തിൽ ജീവനക്കാർ വഹിക്കുന്ന നിർണ്ണായക പങ്കിനെ സംസ്ഥാന സർക്കാർ വിലമതിക്കുന്നതായി മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ തൊഴിലാളികൾക്കും മാനേജ്‌മെന്റിനും സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നും പിന്മാറുന്നതായി ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.

ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബീനാ മോൾ വർഗീസ്, ജില്ലാ ലേബർ ഓഫീസർമാർമാരായ രജിത, ചിത്രാ രാജൻ,കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ജനറൽ മാനേജർ രാകേഷ് ആർ യു, ഡപ്യൂട്ടി ജനറൽ മാനേജർ മിബിൻ ബാബു എം, മാനേജ്മെന്റ് പ്രതിനിധികളായ ശരവണൻ എ, ജിതിൻ മാത്യു, തൊഴിലാളി യൂണിയൻ പ്രതിനിധികളായ ആർ. ചന്ദ്രശേഖരൻ, വി ജെ ജോസഫ്, ജാക്‌സൺ ജേക്കബ്, രാജീസ് വി ആർ, താന്നിവിള സതി, വി ശിവദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മത്സരപ്പരീക്ഷാ പരിശീലനത്തിന് എഐ അധിഷ്ഠിത മുകുളം പോര്‍ട്ടല്‍; മന്ത്രി എൻ ഷംസുദീൻ ഉദ്ഘാടനം ചെയ്യും
ചിലയാളുകൾ ഇസ്ലാമിനെ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്നു, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പരസ്യ പിന്തുണയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ