ശീതളപാനീയം കുടിച്ചതിന് ശേഷം ശാരീരികാവശത, വിഷാംശം; അശ്വിന്റെയും ഷാരോണിന്റെയും മരണങ്ങളിൽ സാമ്യങ്ങളേറെ

Published : Oct 30, 2022, 08:13 AM ISTUpdated : Oct 30, 2022, 10:04 AM IST
ശീതളപാനീയം കുടിച്ചതിന് ശേഷം ശാരീരികാവശത, വിഷാംശം; അശ്വിന്റെയും ഷാരോണിന്റെയും മരണങ്ങളിൽ സാമ്യങ്ങളേറെ

Synopsis

സ്കൂളിൽ വച്ച് കുട്ടിക്ക് ശീതളപാനീയം കുടിച്ചിരുന്നുവെന്നാണ് കുട്ടി നൽകിയ മൊഴി. എന്നാൽ ആരാണ് ശീതശ പാനീയം നൽകിയതെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

തിരുവനന്തപുരം : പാറശാലയിലെ ഷാരോണിന്റെ മരണത്തിന് സമാനമാണ് തമിഴ്നാട്ടിലെ ആറാംക്ലാസ് വിദ്യാർത്ഥി അശ്വിന്റെ മരണവും. ആസിഡിന് സമാനമായ വിഷാംശം ശരീരത്തിനുള്ളിൽ ചെന്നാണ് പതിനൊന്നുകാരൻ ചികിത്സയിലിരിക്കെ ഇരുപത്തിനാലാം ദിവസം മരിച്ചത്. സ്കൂളിൽ വച്ച് ശീതളപാനീയം കുടിച്ചിരുന്നുവെന്നാണ് കുട്ടി നൽകിയ മൊഴി. എന്നാൽ ആരാണ് ശീതള പാനീയം നൽകിയതെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. 

പാറശാലയിലെ ഷാരോണിന്റെ ശരീരത്തിൽ വിഷാംശമെത്തിയെന്ന് സംശയിക്കുന്ന തമിഴ്നാട്ടിലെ രാമവർമൻചിറയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് അശ്വിൻ എന്ന പതിനൊന്ന് വയസുകാരന് അ‍ജ്ഞാതൻ വിഷാംശമുള്ള പാനീയം നൽകിയെന്ന് ആരോപിക്കപ്പെടുന്ന ആതംകോട് മായകൃഷ്ണ സ്വാമി സ്കൂൾ. രണ്ട് മരണത്തിലും സമാനതകളും ഏറെയാണ്. രണ്ടാൾക്കും ശീതളപാനീയം കുടിച്ചതിന് പിന്നാലെയാണ് വിഷബാധയേറ്റത്. പാനീയം കുടിച്ച് ഉടനടിയല്ല മരണം സംഭവിച്ചത്. ശരീരത്തിൽ കാണപ്പെട്ട രോഗലക്ഷണങ്ങളും ഏതാണ്ട് സമാനമായിരുന്നു. രണ്ട് കേസിലും ഉത്തരമില്ലാത്ത ദുരൂഹതകൾ ഇനിയും ബാക്കിയാണ്. 

പാറശ്ശാലയിലെ യുവാവിന്‍റെ ദുരൂഹ മരണം; ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന ആരോപണം നിഷേധിച്ച് പെണ്‍കുട്ടി

രണ്ട് കേസിലും ഉത്തരമില്ലാത്ത ദുരൂഹതകൾ ഇനിയും ബാക്കിയാണ്. സ്കൂളിൽ വച്ച് യൂണിഫോം അണിഞ്ഞ പൊടീമീശക്കാരൻ ചേട്ടനാണ് പാനീയം നൽകിയതെന്നാണ് മരണക്കിടക്കയിൽ നിന്നും അശ്വിൻ പറഞ്ഞത്. എന്നാൽ സ്കൂളിൽ തിരച്ചിൽ നടത്തിയതിൽ അത്തരൊത്തിലൊരാളെ കണ്ടെത്താനായില്ല. സ്കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ  ആ തെളിവും ലഭിച്ചില്ല. 300 ൽ താഴെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ കുട്ടികളുടെ ഫോട്ടോകൾ പരിശോധിച്ചപ്പോൾ അശ്വിൻ പറഞ്ഞ ലക്ഷണങ്ങളുള്ളവരില്ലെന്നും പൊലീസിന് തിരിച്ചടിയായി. വിദ്യാർത്ഥികളെ സംശയിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കൾക്ക് നൽകിയ ഉറപ്പിൽ സിബിസിഐഡിയാണ് കേസ് അന്വേഷിക്കുന്നത്. 

 

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്