
എഴുത്തും വായനയും അറിയില്ലെങ്കിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അറിവ് നേടി, പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് അത്ഭുതകരമായ വർക്കിംഗ് മോഡലുകൾ നിർമ്മിച്ച് വിസ്മയം തീർക്കുകയാണ് കോഴിക്കോട് തിരുവമ്പാടി ചേപ്പിലംകോഡ് സ്വദേശിയായ 15 കാരൻ അജ്‌സൽ. ചേപ്പിലംകോഡ് കടായിക്കൽ ജമാൽ-സബീറ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് ഈ പ്രതിഭ. ദിനോസറിൻ്റെ രൂപം, ഹൊറർ സിനിമയിലെ കഥാപാത്രമായ 'ദീമെൻ' എന്ന പ്രേതത്തിൻ്റെ രൂപം തുടങ്ങി നിരവധി മോഡലുകളാണ് അജ്‌സൽ വീട്ടിൽ നിർമ്മിച്ചിരിക്കുന്നത്.
പന്ത്രണ്ടാം വയസ്സ് വരെ അജ്‌സലിൻ്റെ സ്വഭാവം വീട്ടുകാർക്ക് വലിയ വെല്ലുവിളിയായിരുന്നു. സ്കൂളിൽ പഠിക്കാൻ വിട്ടാൽ ക്‌ളാസിൽ ഇരിക്കില്ല. വീട്ടിലെ വിലപിടിപ്പിലുള്ള സാധനങ്ങളടക്കം എല്ലാം നശിപ്പിക്കും. പുറത്തുപോയാൽ എല്ലാവരെയും ആക്രമിക്കുന്ന സ്വഭാവവുമായിരുന്നു. എവിടെ പോയാലും കാണുന്ന പാഴ്‌വസ്തുക്കൾ എല്ലാം കവറിലാക്കി കൊണ്ടുവന്നു റൂമിൽ കൊണ്ടുപോയി വെക്കുമായിരുന്നു . പിന്നീട് പന്ത്രണ്ടാം വയസിൽ അവൻ ആ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ഒരു ആൺകുട്ടിയുടെ രൂപം ഉണ്ടാക്കുകയും, അതിനു ശേഷം ദിനോസർ, ഹൊറർ സിനിമ കഥാപാത്രമായ ദീമെന്‍ എന്ന ഘോസ്റ്റിന്റെ രൂപം, തുടങ്ങി നിരവധി മോഡലുകൾ വീട്ടിൽ ഉണ്ടാക്കിയെന്നും ചെയ്തു. അതോടെ സ്വഭാവത്തിൽ ചില മാറ്റം കണ്ടു തുടങ്ങിയതോടെ വീട്ടുകാരും അതിനു വേണ്ട സപ്പോർട് നൽകിയെന്നും ഉമ്മ സബീറ പറയുന്നു.
എവിടെ പോയാലും കാണുന്ന പാഴ്‌വസ്തുക്കൾ എല്ലാം ശേഖരിച്ച് മുറിയിൽ കൊണ്ടുവന്ന് വെക്കുന്ന ശീലം അജ്‌സലിന് ഉണ്ടായിരുന്നു. പന്ത്രണ്ടാം വയസ്സിൽ അവൻ ഈ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ഒരു ആൺകുട്ടിയുടെ രൂപം ഉണ്ടാക്കി. അതിനുശേഷമാണ് ദിനോസറും 'ദീമെൻ' പോലുള്ള ഹൊറർ മോഡലുകളും ഉണ്ടാക്കാൻ തുടങ്ങിയത്. ഈ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ അവൻ്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നും, ഇതോടെ വീട്ടുകാർ വേണ്ട പിന്തുണ നൽകി എന്നും ഉമ്മ സബീറ പറയുന്നു.
എഴുത്തും വായനയും അറിയില്ലെങ്കിലും, യൂട്യൂബ് വീഡിയോകൾ കണ്ടാണ് താൻ രൂപങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതെന്ന് അജ്‌സൽ പറയുന്നു. വോയിസ് ടൈപ്പിംഗിലൂടെയും എഐ സഹായത്തോടെയും നിരവധി അറിവുകൾ നേടുന്ന അജ് സൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യും. എവിടെയും കോച്ചിംഗ് ഇല്ലാതെ തന്നെ അവൻ സ്‌കേറ്റിംഗ് നന്നായി വശമാക്കിയിട്ടുണ്ട്. വളരെ പ്രഗത്ഭരായ സ്‌കേറ്റേഴ്‌സിനെ പോലെയാണ് അജ്‌സലും ചെയ്യുന്നത്. ആൽബർട്ട് ഐൻസ്റ്റീനാണ് തൻ്റെ റോൾ മോഡലെന്നും, ഭാവിയിൽ ഒരു ശാസ്ത്രജ്ഞൻ ആകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അജ്‌സൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam