
കൊച്ചി: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുമെന്ന് ബി പി സി എൽ അറിയിച്ചു. ദിനംപ്രതി ഒന്നര ടൺ ഓക്സിജനാകും നൽകുക.
കൊവിഡ് രോഗബാധയെത്തുടർന്ന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ആശുപത്രികളിൽ നൽകുന്നതിനാണിത്. കഴിഞ്ഞ വർഷം രോഗബാധിതരുടെ എണ്ണം കൂടിയപ്പോൾ 40 ടൺ ഓക്സിജൻ ബിപിസിഎൽ നൽകിയിരുന്നു.