വാക്സിൻ ക്ഷാമം; ഇടുക്കിയിൽ‌ പത്ത് കേന്ദ്രങ്ങളിലെ വാക്‌സിൻ വിതരണം നിർത്തി

By Web TeamFirst Published Apr 15, 2021, 7:08 PM IST
Highlights

സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ വിതരണം പൂർണമായി നിർത്തി. ഇനി ശേഷിക്കുന്നത് പതിനായിരത്തിൽ താഴെ ഡോസ് വാക്സിൻ മാത്രമാണ്.

തൊടുപുഴ: വാക്സിൻ ക്ഷാമത്തെത്തുടർന്ന് ഇടുക്കിയിൽ പത്ത് കേന്ദ്രങ്ങളിലെ വാക്‌സിൻ വിതരണം നിർത്തിവച്ചു. നാളെ പത്ത് കേന്ദ്രങ്ങളിലെ വിതരണം കൂടി നിർത്തിവയ്ക്കും. സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ വിതരണം പൂർണമായി നിർത്തി. ഇനി ശേഷിക്കുന്നത് പതിനായിരത്തിൽ താഴെ ഡോസ് വാക്സിൻ മാത്രമാണ്.

ഇടുക്കി ജില്ലയിൽ 42 സർക്കാർ വാക്സിൻ കേന്ദ്രങ്ങളും 16 സ്വകാര്യ വാക്സിൻ കേന്ദ്രങ്ങളുമാണുള്ളത്. നാളെ 30 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ചെയ്യും. മറ്റന്നാൾ 20 കേന്ദ്രങ്ങളിൽ മാത്രമാക്കി ഇത്  ചുരുക്കും. 

Read Also: സംസ്ഥാനത്ത് ലോക്ഡൗൺ ഇല്ല; കൊവിഡ് പരിശോധന കൂട്ടും, രണ്ടുദിവസത്തില്‍ രണ്ടര ലക്ഷം പേര്‍ക്ക് പരിശോധന...

 

click me!