ബിപിഎൽ കുട്ടികളുടെ യൂണിഫോം; കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞു, കേരളം പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി

Published : Jun 14, 2025, 01:00 PM IST
V Sivankutty

Synopsis

ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണത്തിനുള്ള കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്എസ്കെ വഴി സ്കൂളുകൾക്ക് നൽകേണ്ട തുക ലഭിക്കുന്നില്ല. സംസ്ഥാനം പരിഹാരം കാണാൻ ശ്രമിക്കുന്നുവെന്നും മന്ത്രി.

തിരുവനന്തപുരം: ബി.പി.എൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞ് വെച്ചതാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ ഹൈസ്‌ക്കൂളിനോടും ഹയർ സെക്കൻഡറി സ്കൂളിനോടും ചേർന്നുള്ള 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ എല്ലാ പെൺകുട്ടികൾക്കും എസ്സി, എസ്ടി, ബിപിഎൽ വിഭാഗങ്ങളിലെ എല്ലാ ആൺ കുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക എസ്എസ്കെയിൽ നിന്നും ബിആർസികൾ വഴി അതാത് സ്കൂളുകൾക്ക് നൽകും. എന്നാൽ ഇപ്രകാരം വിതരണം ചെയ്യേണ്ട തുക 2023-24 സ്കൂൾ വർഷം മുതൽ കേന്ദ്ര സർക്കാരിൽ നിന്നും എസ്എസ്കെക്ക് ലഭ്യമാകുന്നില്ല. സംസ്ഥാനത്തെ ഒറ്റക്ക് നിൽക്കുന്ന എൽ പി, യു പി, സർക്കാർ സ്കൂളുകളിലെയും എയിഡഡ്‌ എൽ പി സ്കൂളുകളിലെയും 10 ലക്ഷം കുട്ടികൾക്ക് കൈത്തറി വകുപ്പ് വഴി പൊതുവിദ്യാഭ്യാസ വകുപ്പ് 2 സെറ്റ് കൈത്തറി യൂണിഫോം നൽകുന്നു. അത് നൽകി വരികയാണ്.

സർക്കാർ ഹൈസ്‌ക്കൂളിലും ഹയർ സെക്കൻഡറി സ്കൂളിലും 1 മുതൽ 8 വരെ ക്ലാസുകളിലെ എപിഎൽ വിഭാഗം ആൺ കുട്ടികൾക്കും എയിഡഡ്‌ സ്കൂളുകളിലെ 1 മുതൽ 8 വരെയുള്ള മുഴുവൻ കുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്നു. നിലവിൽ ഈ ഇനത്തിൽ സംസ്ഥാന സർക്കാർ ഫണ്ട് നൽകാൻ കുടിശ്ശികയില്ല. ഈ ഇനത്തിൽ 2025-26 വർഷത്തേക്കാവശ്യമായ 80.34 കോടി രൂപ നൽകുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാർ 1500 കോടി രൂപ തടഞ്ഞു വെച്ചതിനാലാണ് ഒരു വിഭാഗം കുട്ടികൾക്ക് കഴിഞ്ഞ മൂന്ന് വർഷമായി തുക വിതരണം ചെയ്യാൻ കഴിയാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം