സിപിഎം നേതാക്കൾക്കെതിരെ ശാപവാക്കുകളുമായി കവിതചൊല്ലി ബ്രഹ്മഗിരി സൊസൈറ്റി നിക്ഷേപകര്‍, പണം തിരികെ വേണമെന്നാവശ്യം

Published : May 31, 2025, 08:58 AM ISTUpdated : May 31, 2025, 09:27 AM IST
സിപിഎം നേതാക്കൾക്കെതിരെ ശാപവാക്കുകളുമായി കവിതചൊല്ലി ബ്രഹ്മഗിരി സൊസൈറ്റി നിക്ഷേപകര്‍, പണം തിരികെ വേണമെന്നാവശ്യം

Synopsis

10 ലക്ഷം ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച പി തോമസ് ആണ് പ്രതിഷേധത്തിനിടെ കവിത ചൊല്ലിയത്

കല്‍പറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകര്‍ തങ്ങളുടെ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് മുന്നിൽ കവിത ചൊല്ലി നിക്ഷേപകൻ പ്രതിഷേധിച്ചു. 10 ലക്ഷം ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച പി തോമസ് ആണ് പ്രതിഷേധത്തിനിടെ കവിത ചൊല്ലിയത്. ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട്  നിരവധി നിക്ഷേപകർ സൊസൈറ്റി ഓഫീസിലെത്തി കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. പിന്നാലെ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ബ്രഹ്മഗിരി ചെയർമാനുമായ പി കെ സുരേഷ് അനുനയ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് നിക്ഷേപകർ നേരിടുന്ന വേദനകൾ കവിതയാക്കി തോമസ് ചൊല്ലിയത്.കവിതയിൽ സിപിഎം നേതാക്കൾക്കെതിരെ ശാപവാക്കുകളും ഉയര്‍ന്നു. 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം