ഈ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

Published : May 31, 2025, 07:58 AM IST
ഈ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

Synopsis

പൊതുവിദ്യാഭ്യാസ മേഖലയെ പാഠഭാഗ കേന്ദ്രീകൃത ശാസ്ത്രീയ പഠനത്തിലേക്ക് മാത്രമല്ല, പ്രതിബദ്ധതയും മൂല്യബോധവും നിറഞ്ഞ ജീവിതത്തിലേക്കാണ്  രൂപാന്തരപ്പെടുത്തുന്നതെന്ന് മന്ത്രി.

തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ മികച്ച പരിസ്ഥിതി ക്ലബ്ബുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ പാഠഭാഗ കേന്ദ്രീകൃത ശാസ്ത്രീയ പഠനത്തിലേക്ക് മാത്രമല്ല, പ്രതിബദ്ധതയും മൂല്യബോധവും നിറഞ്ഞ ജീവിതത്തിലേക്കാണ്  രൂപാന്തരപ്പെടുത്തുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബുകൾ വഴിയുള്ള പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2024 ജൂൺ മുതൽ ഡിസംബർ വരെ സ്‌കൂളുകൾക്ക് സമ്പൂർണമായി മാറ്റം വരുത്തുന്ന വിധത്തിൽ തന്നെ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടത് അതിന്റെ തെളിവാണ്. ആരോഗ്യകരമായ ജീവിതശൈലി, സുസ്ഥിര ഭക്ഷണരീതി, മാലിന്യനിയന്ത്രണം, ഇ-വേസ്റ്റ് കുറയ്ക്കൽ, ജല-ഊർജ സംരക്ഷണം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗ നിയന്ത്രണം എന്നിങ്ങനെയുള്ള ഏഴു പ്രധാന തീമുകളെ അടിസ്ഥാനമാക്കിയുള്ള ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ മനസ്സിൽ പാരിസ്ഥിതിക ബോധം വളർത്താൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിജയികളായ സ്കൂളുകൾക്കുള്ള പുരസ്കാര വിതരണം സംഘടിപ്പിക്കുന്നത്.ക്ലീൻ കേരള കമ്പനി ഒന്നാം സ്ഥാനം നേടിയവർക്ക് 25,000 രൂപ വീതം, ശുചിത്വ മിഷൻ രണ്ടാം സ്ഥാനം നേടിയവർക്ക് 15,000 രൂപ വീതം, വ്യവസായ വകുപ്പ് മൂന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപ വീതം പുരസ്‌കാരങ്ങൾ നൽകി ഈ പരിശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം