ബ്രഹ്മപുരം വിവാദം; സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Mar 24, 2023, 6:48 AM IST
Highlights

സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ അടക്കം അന്വേഷിക്കണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

തിരുവനന്തപുരം: ബ്രഹ്മപുരം തീ പിടുത്തവും സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ഉടൻ ഹർജി നൽകാനാണ് നീക്കം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ അടക്കം അന്വേഷിക്കണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 2019 ൽ നെതർലൻഡ്സ് സന്ദർശനതിനിടെ സോൺട കമ്പനിയുമായി ചർച്ച നടത്തിയിരുന്നു എന്ന് മുഖ്യമന്ത്രി സമ്മതിക്കുന്ന പഴയ വാർത്ത സമ്മേളനത്തിന്റെ ഭാഗം ഇന്നലെ ന്യൂസ് അവര്‍ പുറത്തു വിട്ടിരുന്നു. ചർച്ച നടത്തിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തോട് നിയമ സഭയിലും പുറത്തും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല.

അതേസമയം, ബ്രഹ്മപുരം തീ പിടുത്തത്തിൽ മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പ്രളയത്തിന് ശേഷം നെതർലൻഡ്സ് സന്ദർശിച്ച മുഖ്യമന്ത്രി സോൺടാ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ, വിവിധ കോർപ്പറേഷനുകളിലെ ബയോമൈനിംഗ് കരാർ എങ്ങിനെ സോൺടക്ക് കിട്ടി, സോൺട ഉപകരാർ നൽകിയത് സർക്കാർ അറിഞ്ഞോ, കരാറിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തിയോ തുടങ്ങിയ ചോദ്യങ്ങളാണ് വി ഡി സതീശൻ ഉന്നയിക്കുന്നത്. സിബിഐ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ബ്രഹ്മപുരം വിവാദത്തിൽ നിന്നും ഒളിച്ചോടുകയാണെന്നും സതീശൻ ആരോപിക്കുന്നു.

Also Read: 'നെതര്‍ലാൻഡ്സ് സന്ദർശനത്തിനിടെ സോണ്ടയുമായി ചർച്ച നടത്തിയോ'? മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി വി ഡി സതീശന്‍

click me!