ബ്രഹ്മപുരം തീപിടിത്തം; കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍‍ പ്രവർത്തിക്കും

Published : Mar 12, 2023, 06:34 PM IST
ബ്രഹ്മപുരം തീപിടിത്തം; കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍‍ പ്രവർത്തിക്കും

Synopsis

ബ്രഹ്മപുരത്ത് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

കൊച്ചി: ബ്രഹ്മപുരത്ത് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്.

മാലിന്യത്തിലെ തീപ്പിടുത്തം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ച ബ്രഹ്മപുരത്തേക്ക് ആരോഗ്യ വകുപ്പിന്റെ 7 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എത്തുകാണ്. തിങ്കളാഴ്ച മുതൽ രണ്ട് യൂണിറ്റുകളും, ചൊവ്വാഴ്ചയോടെ 5 യൂണിറ്റുകളും പ്രവർത്തനം തുടങ്ങും. പ്രദേശത്ത് ശ്വാസകോശ രോഗങ്ങളുടെ നിരീക്ഷണം, ചികിത്സ ഉറപ്പാക്കൽ, വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യൽ എന്നിവയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ദൗത്യം. ഡോക്ടർ, നഴ്സ്, അസിസ്റ്റന്റ്, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ മൊബൈൽ യൂണിറ്റുകളിലുണ്ടാവും. പ്രശ്നങ്ങൾ അറിയിക്കാനുള്ള  മൊബൈൽ റിപ്പോർട്ടിങ് സെന്ററുകളായും ഇവയെ ഉപയോഗപ്പെടുത്താം. 

നാളെ മൊബൈൽ മെഡിക്കൽ യൂണിറ്റ് എത്തുന്ന സ്ഥലങ്ങളും സമയവും

രാവിലെ 9.30 മുതൽ 11 വരെ - ചമ്പക്കര എസ്.എൻ.ഡി.പി. ഹാൾ, വെണ്ണല അർബൻ പിഎച്ച്സി 

രാവിലെ 11 മുതൽ 12.30 വരെ -  വൈറ്റില കണിയാമ്പുഴ ഭാഗം

ഉച്ചയ്ക്ക് 12.30 മുതൽ 2 വരെ -  തമ്മനം കിസാൻ കോളനി

ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ - എറണാകുളം പി ആന്റ് ടി കോളനി

ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ  - പൊന്നുരുന്നി അർബൻ പിഎച്ച്സിക്ക് സമീപം

വൈകുന്നേരം 3 മുതൽ 4.30 വരെ -  ഉദയ കോളനി
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം
ട്വന്‍റി20യുടെ കോട്ടയിൽ ഇടിച്ചുകയറി യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യുഡിഎഫിന് വൻ മുന്നേറ്റം