നൂതന ആശയങ്ങള്‍ക്കായി ബ്രേക്ക് കൊറോണ; കോറന്റൈനില്‍ കഴിയുന്നവര്‍ക്ക് പിന്തുണയുമായി വെബ്‌സൈറ്റ്

Published : Mar 28, 2020, 06:37 PM ISTUpdated : Mar 28, 2020, 06:49 PM IST
നൂതന ആശയങ്ങള്‍ക്കായി ബ്രേക്ക് കൊറോണ; കോറന്റൈനില്‍ കഴിയുന്നവര്‍ക്ക് പിന്തുണയുമായി വെബ്‌സൈറ്റ്

Synopsis

കൊറന്റൈനില്‍ ഇരിക്കെ തൊഴിലവസരങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങളും ഇതിലൂടെ പങ്കുവയ്ക്കാം. ഇത് വിദഗ്ധരുടെ പാനല്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാനും കരുതലോടെ കൈകാര്യം ചെയ്യാനുമുള്ള നൂതന ആശയങ്ങള്‍ക്കായി ബ്രേക്ക് കൊറോണ പദ്ധതിയുമായി കേരളം. ഇതിനായി  സ്റ്റാര്‍ട്ട് അപ് മിഷനുമായി ചേര്‍ന്ന്‌ ബ്രേക്ക് കൊറോണ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് ആരംഭിച്ചതായി മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

കോറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ അറിയിക്കാനും സമൂഹ രോഗബാധ തടയാനും മാനസിക പിന്തുണ നല്‍കാനും കൈയ്യുറകളും മാസ്‌കുകളും ഉണാടക്കാനുമടക്കമുള്ള മാര്‍ഗങ്ങള്‍ വെബ്‌സൈറ്റിലൂടെ പങ്കുവയ്ക്കാം. 

കൊറന്റൈനില്‍ ഇരിക്കെ തൊഴിലവസരങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങളും ഇതിലൂടെ പങ്കുവയ്ക്കാം. പരീക്ഷണത്തിന് സമയമില്ലാത്തതിനാല്‍ പ്രയോഗക്ഷമമായ പദ്ധതികള്‍ സമര്‍പ്പിക്കാം. ഇത് വിദഗ്ധരുടെ പാനല്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി