കമ്യൂണിറ്റി കിച്ചൺ ആൾക്കൂട്ടമാകുന്നു; പടമെടുക്കാന്‍ പോകുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

By Web TeamFirst Published Mar 28, 2020, 6:25 PM IST
Highlights

പല ആളുകളും അവിടെ പടമെടുക്കാന്‍ വേണ്ടി അവിടെ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കമ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കാത്തവര്‍ കിച്ചണില്‍ കയറരുത്. 

തിരുവനന്തപുരം: ലോക്ക് ഡൌണില്‍ കുടുങ്ങിപ്പോയര്‍ക്ക് സഹായത്തിനായി രൂപപ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യങ്ങള്‍ ഉണ്ട്. പല ആളുകളും അവിടെ പടമെടുക്കാന്‍ വേണ്ടി അവിടെ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കമ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കാത്തവര്‍ കിച്ചണില്‍ കയറരുത്. സംസ്ഥാനത്ത് 1059 കമ്യൂണിറ്റി കിച്ചൺ തുടങ്ങി. 934 പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് കിച്ചൺറെ പ്രവര്‍ത്തനം. 52000ത്തിലേറെ  പേർക്ക്  ഇതിനോടകം ഭക്ഷണം നൽകിയിട്ടുണ്ട്. അർഹതയും ആവശ്യവും ഉളളവർക്കേ ഭക്ഷണം വിതരണം ചെയ്യാവൂ. ദക്ഷണ വിതരണം ത്തെ കുറിച്ചുള്ള പരാതികൾ പരിഹരിക്കണമെന്നും മുഖ്യമന്ത്രി വിശദമാക്കി. 

കൊവിഡ് 19 സാമൂഹ്യ വ്യാപനം ഉണ്ടായോയെന്ന് അറിയാന്‍ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി...

കേരളത്തിൽ ഇന്ന് ആറ് കൊവിഡ് കേസുകൾ: മുഖ്യമന്ത്രി...

കമ്യൂണിറ്റി കിച്ചൺ ആൾക്കൂട്ടമാകുന്നു; പടമെടുക്കാന്‍ പോകുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്...

പത്രവിതരണം അവശ്യ സര്‍വീസ്, തടയരുത്: മുഖ്യമന്ത്രി...

click me!