
കൊല്ലം: കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ. പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദാണ് പിടിയിലായത്. പുത്തൂർ സ്വദേശിയായ പരാതിക്കാരനിൽ നിന്ന് 5000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. മെയ് മാസം നൽകിയ ഭൂമി പോക്കുവരവ് അപേക്ഷയിൽ വില്ലേജ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തി സ്ഥലം പരിശോധിക്കുകയും ആവശ്യമായ രേഖകൾ പരാതിക്കാരൻ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ പുതുതായി എത്തിയ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദ് വീണ്ടും ഭൂമി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഭൂമി പരിശോധിച്ച ശേഷമാണ് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിച്ച് തന്ത്രപൂർവം വില്ലേജ് ഓഫീസറെ വലയിലാക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam