പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം: 'വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണം'; കെഎസ്ഇബി സർക്കുലർ

Published : Sep 24, 2026, 04:41 PM IST
kseb

Synopsis

അനാവശ്യ ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഇറക്കിയ സര്‍ക്കുലറിൽ ആവശ്യപ്പെട്ടു. 96.01 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ ഉപയോഗം.

തിരുവനന്തപുരം: പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്‍റെ സര്‍ക്കുലര്‍. വൈകീട്ട് 7 മുതൽ 12 വരെയുള്ള സമയത്ത് ഉപയോഗം കുറയ്ക്കണം. വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സോളാര്‍, ഓഫ് പീക്ക് സമയങ്ങളിലേയ്ക്ക് മാറ്റണം. വാട്ടര്‍ അതോററ്റി പമ്പിങ്ങും വീട്ടിൽ കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും പകൽ സമയങ്ങളിലാക്കണം. എസി താപനില 25 ഡിഗ്രിയിൽ ക്രമീകരിക്കണം.

അനാവശ്യ ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഇറക്കിയ സര്‍ക്കുലറിൽ ആവശ്യപ്പെട്ടു. 96.01 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ ഉപയോഗം. പവര്‍ എക്സേഞ്ചിൽ നിന്ന് കൂടുതൽ വൈദ്യുതി കിട്ടിയതിനാൽ രാത്രി 9 മണിക്ക് ശേഷമുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`കള്ളക്കടത്തുകാരുടെ വിമാനത്തിലല്ലോ യാത്ര ചെയ്തത്?'; വിഡി സതീശൻ്റെ വിവാദ വിമാനയാത്രയെ ന്യായീകരിച്ച് ജി സുധാകരൻ എം എൽ എ
കർത്തയുടെ ഡയറിയിലെ 'തങ്ങൾ' ആര്? ലീ​ഗിനെതിരെ ചോദ്യവുമായി കെ.ടി. ജലീൽ