
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥൻ പി രാധാകൃഷ്ണനെ സർവ്വീസിൽ നിന്ന് പുറത്താക്കി. റെയ്ഡ് വിവരങ്ങൾ ചോർത്തൽ അടക്കമുള്ള കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് നൽകാതെ നിർബന്ധിത വിരമിക്കൽ ഉത്തരവ് നൽകിയത്.അഖിലേന്ത്യാ സിവിൽ സർവ്വീസ് ചട്ടം 56 ജെ പ്രകാരം വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. എന്നാൽ ഭാഗം കേൾക്കാതെയാണ് നടപടിയെന്നാണ് പി രാധാകൃഷ്ണൻ പറയുന്നത്. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് അന്വേഷണഘട്ടത്തിൽ തന്നെ കൊച്ചി സോണൽ ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണനെതിരെ ആരോപണമുയർന്നിരുന്നു. കേസിലെ സുപ്രധാന റെയ്ഡ് വിവരങ്ങൾ ചോർത്തിയെന്നായിരുന്നു ബിജെപി ആരോപണം,, അന്ന് ബിജെപി അടക്കം പരസ്യമായി ഉദ്യോഗസ്ഥനെതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെ ചെന്നൈയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അന്യായമായ സ്ഥലം മാറ്റം ചോദ്യം ചെയ്ത് രാധാകൃഷ്ണൻ ട്രിബ്യൂണലിനെ സമീപിച്ചതും കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിന് കാരണമായി. ആഭ്യന്തര അന്വേഷണത്തിന് ഒടുവിലാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam