സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ 7 പ്രതികൾ കുറ്റക്കാരെന്ന് കോടതി, 4പേരെ വെറുതെ വിട്ടു

Published : Jan 08, 2026, 12:00 PM IST
lathesh murder case

Synopsis

ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 12 പേരാണ് അറസ്റ്റിലായത്.

കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് പ്രഖ്യാപിക്കും. ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നുമുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിൻ്റെ വിചാരണ കാലയളവിൽ 8ാം പ്രതി മരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ; ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം; അം​ഗത്വം നൽകി രാജീവ് ചന്ദ്രശേഖർ
'ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമെവിടെ? എസ്ഐടി മറുപടി പറയണം': രമേശ് ചെന്നിത്തല