
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഡ്വ.സൈബി ജോസിന്റെ ഓഫിസിൽ ക്രൈം ബ്രാഞ്ച് പരിശോധന. എസ് പി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ് . ലാപ്ടോപ് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. സൈബി ജോസിന് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും. കൊച്ചിയിലെ ഓഫിസിൽ ഇന്നലെ ആയിരുന്നു പരിശോധന. കൂടുതൽ അഭിഭാഷകർക്കും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് നീക്കം.
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്നാണ് അഡ്വ. സൈബി ജോസിനെതിരായ പരാതി. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിനും സൈബി ജോസിനെതിരെ പരാതി നൽകി.എന്നാല്‍, ജഡ്ജിമാരുടെ പേരില്‍ പണം വാങ്ങിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് സൈബി പറയുന്നത്.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ വീടിനടുത്ത് താമസിക്കുന്ന വ്യക്തിയാണ്. വ്യക്തിവിദ്വേഷം മാത്രമാണ് ആരോപണത്തിന് പിന്നില്‍. തന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ആരോപണം ഉയര്‍ത്തുന്നത്. താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും സൈബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ജഡ്ജിമാരുടെ പേരിൽ കോഴ; അഡ്വ. സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam