കേരളത്തിലെ ഏറ്റവും വലിയ ബ്രൈഡൽ ലഹംഗ ഫാഷൻ ഷോ കല്യാൺ സിൽക്സ് കോഴിക്കോട് ഷോറൂമിൽ

Published : Nov 22, 2024, 05:34 PM IST
കേരളത്തിലെ ഏറ്റവും വലിയ  ബ്രൈഡൽ ലഹംഗ ഫാഷൻ ഷോ കല്യാൺ സിൽക്സ് കോഴിക്കോട് ഷോറൂമിൽ

Synopsis

നവംബർ 23-ന് വൈകിട്ട് 6 മണി മുതൽ 8 മണി വരെ കല്യാൺ സിൽക്സ്  കോഴിക്കോട്  ഷോറൂമിലാണ് ഫാഷൻ ഷോ.

കോഴിക്കോട് നഗരത്തിന് ഫാഷനിലെ നവ്യാനുഭവമൊരുക്കാൻ കല്യാൺ സിൽക്സ് ഒരു ബ്രൈഡൽ ലഹംഗ ഫാഷൻ  ഷോയ്ക്ക്  വേദിയൊരുക്കുന്നു. നവംബർ 23-ന് വൈകിട്ട് 6 മണി മുതൽ 8 മണി വരെ കല്യാൺ സിൽക്സ്  കോഴിക്കോട്  ഷോറൂമിലാണ് ഈ ഫാഷൻ ഷോ അരങ്ങേറുന്നത്. ഇന്ത്യയിൽ ആദ്യമായ് അവതരിപ്പിക്കപ്പെടുന്ന പ്രീ വെഡ്ഡിങ്,  വെഡ്ഡിങ്, പാർട്ടി വെയർ ലഹംഗകളാണ് ഈ ഫാഷൻ ഷോയുടെ പ്രധാന ആകർഷണം. കല്യാൺ സിൽക്സിന്റെ സ്വന്തം ഡിസൈനർമാർ രൂപകൽപന  ചെയ്ത ലഹംഗയിലെ ലിമിറ്റഡ് എഡിഷൻ  ശ്രേണികൾ  ബ്രൈഡൽ ലഹംഗ ഫാഷൻ ഷോയിലൂടെ അനാവരണം ചെയ്യപ്പെടും. പ്രശസ്ത ഫാഷൻ ഡയറക്ടറായ ദാലു കൃഷ്ണദാസ്  കൊറിയോഗ്രാഫ്  ചെയ്യുന്ന ഈ ഷോയിൽ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് അണിനിരക്കുന്നത്.

രാജ്റാണി ലഹംഗ, ഗുൽബഹാർ ലഹംഗ, സുർമയി ചോളി ലഹംഗ, തരംഗ് ലഹംഗ, മധുബാല ലഹംഗ, രാത്രാനി ലഹംഗ, ഗുൽബദൻ ചോളി ലഹംഗ, മയൂർഘട്ട് ലഹംഗ, ചമ്മക്ക് ലഹംഗ, ബഗീജ ലഹംഗ, സിതാര ലഹംഗ എന്നിവ ഈ ഫാഷൻ ഷോയിലൂടെ മലയാളിക്ക് ആദ്യമായ് പരിചയപ്പെടുത്തുകയാണ് കല്യാൺ സിൽക്സ്. 

“ഫാഷന്റെ  ലോകത്ത്, പ്രത്യേകിച്ചും  ബ്രൈഡൽ  ശ്രേണികളിൽ ഒരു നിർണ്ണായക സാന്നിദ്ധ്യമായ് മാറുകയാണ് ലഹംഗ. മാറുന്ന വസ്ത്രസങ്കൽപ്പങ്ങൾ മലയാളിയുടെ മുന്നിൽ ആദ്യമായ് അവതരിപ്പിക്കണം എന്ന കാഴ്ചപ്പാടോടുകൂടിയാണ് ലഹംഗകളിലെ ഏറ്റവും പുതിയ ഡിസൈനുകളും കളക്ഷനുകളും ഈ ഫാഷൻ ഷോയിലൂടെ കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിക്കുന്നത്. കോഴിക്കോട് ഷോറൂമിലൂടെ തുടക്കമിടുന്ന ഈ ഫാഷൻ ഷോ വരുംദിവസങ്ങളിൽ കല്യാൺ സിൽക്സിന്റെ ഇന്ത്യയിലും വിദേശത്തുമുള്ള  ഷോറൂമുകളിൽ സംഘടിപ്പിക്കപ്പെടും,” കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

ലഹംഗയിലെ പതിനായിരത്തിലേറെ പുതിയ വർണ്ണങ്ങളും പാറ്റേണുകളും പുതിയ വെഡ്ഡിങ് സീസണിനായി കല്യാൺ സിൽക്സിന്റെ  കോഴിക്കോട്  ഷോറൂമിൽ വിപണനത്തിന് തയ്യാറായി കഴിഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്