'ഒന്ന് തറക്കല്ലിട്ടാൽ മതി, 24 മാസത്തിൽ ശബരിമലയിൽ റോപ് വേപദ്ധതി യാഥാർത്ഥ്യമാകും'; ആത്മവിശ്വാസത്തിൽ കരാർ കമ്പനി 

Published : Nov 22, 2024, 05:20 PM IST
'ഒന്ന് തറക്കല്ലിട്ടാൽ മതി, 24 മാസത്തിൽ ശബരിമലയിൽ റോപ് വേപദ്ധതി യാഥാർത്ഥ്യമാകും'; ആത്മവിശ്വാസത്തിൽ കരാർ കമ്പനി 

Synopsis

ആദ്യ പദ്ധതി രേഖപ്രകാരം 200 ലധികം മരങ്ങള്‍ മുറിക്കേണ്ടിവരുമായിരുന്നു, എന്നാൽ പിന്നീട്....

പത്തനംതിട്ട: ശബരിമലയിലെ റോപ്‍ വേക്ക് തറക്കല്ലിട്ടാൽ 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനുള്ള തയ്യാറാടെുപ്പിലാണ് കരാർ കമ്പനി. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വിട്ടു നൽകിയ ഉത്തരവ് വനംവകുപ്പിന് കൈമാറി. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി കൂടി ലഭിച്ചാൽ ശബരിമലയിൽ റോപ് വേ നിർമ്മാണം തുടങ്ങാനാകും. 14 വ‍ർഷം പഴക്കമുള്ള പദ്ധതിയാണ് യാഥാർത്ഥ്യമാകാനായി കാത്തിരിപ്പ് തുടരുന്നത്.

മാളികുപ്പുറത്തിന് പിന്നിലാകും റോപ് വേയുടെ സന്നിധാനത്തെ സ്റ്റേഷൻ വരുക. 2.7 കിലോമീറ്റർ കടന്ന് പമ്പ ഹിൽടോപ്പ് സ്റ്റേഷനിലാണ് മറ്റൊരു റോപ് വേ. ശബരിമല മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായുള്ള പദ്ധതിക്ക് 2011 ൽ ആഗോള കരാർ വിളിക്കുകയും 2015 ൽ കരാർ ഉറപ്പിക്കുകയും ചെയ്തരുന്നു. 18 സ്റ്റെപ്പ് ദാമോദർ കേബിള്‍ കാർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാർ നേടിയത്. വനനശീകരണം ചൂണ്ടികാട്ടി പദ്ധതിയെ വനംവകുപ്പ് തുടക്കത്തിൽ എതിർത്തു. ആദ്യ പദ്ധതി രേഖപ്രകാരം 200 ലധികം മരങ്ങള്‍ മുറിക്കേണ്ടിവരുമായിരുന്നു. രണ്ട് സ്റ്റേഷനുകളും വനംഭൂമിയിലായിരുന്നു എന്നതാണ് പ്രശ്നമായത്.

ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; കൂട്ടിയിടിച്ചത് ബസ്സും കാറും

എന്നാൽ പിന്നീട് രൂപ രേഖ മാറ്റിയതോടെ ശബരിമല റോപ്‍ വേ സ്വപ്നത്തിന് വീണ്ടും ജീവൻ വച്ചു. ശബരിപാതക്ക് സമീപത്തൂടെ പദ്ധതി മാറ്റിയപ്പോള്‍ മുറിക്കേണ്ട മരങ്ങള്‍ 80 ആയി കുറഞ്ഞു. ഏഴ് ടവറുകള്‍ക്ക് പകരം അഞ്ച് ടവറുകളായി. ആംബുലൻസ് കേബിള്‍ കാറുകള്‍ ഉള്‍പ്പെടെ 40 മുതൽ 60 കേബിള്‍ കാറുകള്‍ വരെയുണ്ടാകും. സാധനങ്ങളും രോഗികളെയും എത്തിക്കാൻ റോപ് വേ വഴി പത്തുമിനിറ്റ് മതിയാകും എന്നതാണ് നേട്ടം. ബി ഒ ടി അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. ശബരിമലയിൽ ഏറ്റെടുത്ത വനഭൂമിക്ക് പകരം കൊല്ലം പുനലൂർ താലൂക്കിലാണ് റവന്യൂ ഭൂമി വിട്ടുനൽകിയത്. നിരവധി കടമ്പകള്‍ കടന്നാണ് പദ്ധതി ഇപ്പോള്‍ യഥാർത്ഥ്യത്തിലേക്കടുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാഹത്തിന് പായസം ഉണ്ടാക്കുന്നതിനിടെ പായസച്ചെമ്പിലേക്ക് വീണു; ചികിത്സയിലിരിക്കെ മധ്യവയസ്കന് ദാരുണാന്ത്യം
റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം; തലസ്ഥാന നഗരത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും