മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് മലപ്പുറം പണിക്കോട്ട് പടിയിൽ ദാരുണമായ സംഭവം ഉണ്ടായത്. വിവാഹത്തിന് പായസം ഉണ്ടാക്കുമ്പോൾ അയ്യപ്പൻ തിളച്ച പായസത്തിലേക്ക് വീഴുകയായിരുന്നു.

മലപ്പുറം: പായസച്ചെമ്പിൽ വീണു പൊള്ളലേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് മലപ്പുറം പണിക്കോട്ട് പടിയിൽ ദാരുണമായ സംഭവം ഉണ്ടായത്. വിവാഹത്തിന് പായസം ഉണ്ടാക്കുമ്പോൾ അയ്യപ്പൻ തിളച്ച പായസത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.