
ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണിചേരാൻ വധൂവരൻമാരും. വിവാഹ വേദിയിൽ നിന്ന് നേരിട്ടാണ് വധൂവരൻമാര്‍ പ്രതിഷേധത്തിൽ കണ്ണിയായത്. യു പ്രതിഭ എംഎൽഎക്കൊപ്പമാണ് ഇവര്‍ മനുഷ്യമഹാ ശൃംഖലയിൽ പങ്കെടുത്തത്. വധുവിന്റെയും വരന്‍റെയും കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ അണിചേരാനെത്തി.
കായംകുളം സ്വദേശികളായ ഷെഹ്ന ഷിനു ദമ്പതിമാരാണ് വിവാഹ വേഷത്തിൽ തന്നെ പ്രതിഷേധ വേദിയിലേക്ക് എത്തിയത്.
നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ,ആലപ്പുഴ ഇമാം ജാഫര്‍ അലി സിദ്ദിഖി അടക്കമുള്ളവര്‍ ആലപ്പുഴ ജില്ലയിൽ അണിചേരാനെത്തി. കൃത്യം മൂന്നരക്ക് തന്നെ ട്രയൽ പൂര്‍ത്തിയാക്കി. നാല് മണിക്കാണ് മനുഷ്യമഹാ ശൃംഖല . വൻ ജനപങ്കാളിത്തമാണ് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളത്.
മുൻ നിശ്ചയിച്ച പോലെ മൂന്നരയ്ക്കാണ് റിഹേഴ്സൽ നടന്നത്, വീഡിയോ കാണാം:
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam