ജെയ്ക്കിന്റെ കൈവശമുള്ളത് പാരമ്പര്യമായി പിതാവിൽ നിന്നും കിട്ടിയ കുടുംബ സ്വത്ത്, അനാവശ്യ പ്രചാരണമെന്ന് സഹോദരൻ  

Published : Aug 19, 2023, 10:05 AM ISTUpdated : Aug 19, 2023, 10:09 AM IST
ജെയ്ക്കിന്റെ കൈവശമുള്ളത് പാരമ്പര്യമായി പിതാവിൽ നിന്നും കിട്ടിയ കുടുംബ സ്വത്ത്, അനാവശ്യ പ്രചാരണമെന്ന് സഹോദരൻ  

Synopsis

ജെയ്ക്ക് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് സ്വത്ത് ഭാഗം വെച്ചിരുന്നില്ല. ഈയടുത്താണ് സ്വത്ത് വീതം വെച്ചത്. അത് കൊണ്ടാണ് ഈ തെരഞ്ഞെടുപ്പായപ്പോൾ സ്വത്ത് കൂടിയത്

കോട്ടയം : പുതുപ്പള്ളിയിലെ ഇടതുസ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ കൈവശമുള്ളത് പാരമ്പര്യമായി പിതാവിൽ നിന്നും കിട്ടിയ കുടുംബ സ്വത്ത് മാത്രമാണെന്നും സമൂഹമാധ്യമങ്ങളിലടക്കമുള്ളത് അനാവശ്യ പ്രചാരണങ്ങളെന്നും സഹോദരൻ തോമസ് സി തോമസ്. ജെയ്ക്ക് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് സ്വത്ത് ഭാഗം വെച്ചിരുന്നില്ല. ഈയടുത്താണ് സ്വത്ത് വീതം വെച്ചത്. അത് കൊണ്ടാണ് ഈ തെരഞ്ഞെടുപ്പായപ്പോൾ ജെയ്ക്കിന്റെ കൈവശമുള്ള സ്വത്ത് കൂടിയത്. ഹൈവെ സൈഡിൽ ഇരിക്കുന്ന ഭൂമിക്കു വിലകൂടുക സ്വാഭാവികം ആണ്. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെയടക്കം അനാവശ്യപ്രചാരണമുണ്ടായി. കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു. സോഷ്യൽ മീഡിയയിലെ പ്രചാരണത്തിൽ മാനസിക  പ്രയാസമുണ്ടെന്നും തോമസ് സി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

read more  രാഷ്ട്രീയക്കാരനല്ല, പക്ഷേ ഇനി പറയാതിരിക്കാനാകില്ല! പിതാവിന്‍റെ പ്രായം, ജെയ്കിൻ്റെ സ്വത്ത്; മറുപടിയുമായി സഹോദരൻ

27,98,117 രൂപയാണ് ജെയ്ക് സി തോമസിന് സമ്പാദ്യമായിട്ടുള്ളതെന്നാണ്  നാമനിർദ്ദേശ പത്രികയിലുള്ളത്. പണമായി കൈയിലും ബാങ്കിലുമായി 1,07, 956 രൂപയുണ്ട്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. 7,11,905 രൂപ ബാധ്യതയുമുണ്ട്. 

ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജെയ്‌ക്ക് ഉൾപ്പടെ പറഞ്ഞതെന്നും പക്ഷെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് സഹോദരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി രംഗത്തെത്തിയതെന്നും ഇന്നലെ സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 

asianet news

 

 

 

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു