
പാലക്കാട്: ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസ്സുള്ള കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. നവംബര്‍ നാലിന് വൈകീട്ടായിരുന്നു സംഭവം. ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. രുചിഭേദം വന്നതോടെ കുട്ടികൾ മരുന്ന് തുപ്പി. കുളമ്പുരോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്ലതയുള്ളതിനാല്‍ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ അപകട നില തരണം ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam