'എത്ര കിട്ടി', സതീശൻ പറയണമെന്ന് രാജേഷ്; വീര്യം കുറഞ്ഞ മദ്യത്തിൽ പൊള്ളി സർക്കാർ, എൽഡിഎഫിന്റെ ആ​ദ്യ അഴിമതി ആരോപണം, യുഡിഎഫിലും വിവാദം

Published : Jun 20, 2026, 01:38 PM IST
MB Rajesh

Synopsis

വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചത് സർക്കാരിനെ വലിയ വിവാദത്തിലാക്കി. മദ്യക്കമ്പനികളിൽ നിന്ന് മുഖ്യമന്ത്രിയും വി.ഡി സതീശനും പണം വാങ്ങിയെന്ന് എം.ബി രാജേഷ് ആരോപിച്ചതോടെ ഇത് എൽഡിഎഫിന്റെ ആദ്യ അഴിമതി ആരോപണമായി. 

പാലക്കാട്/തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്നതിനെതിരെ പ്രതിപക്ഷം രം​ഗത്ത്. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകി. മദ്യം ഒഴുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവർ മദ്യം സുലഭമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മദ്യക്കമ്പനികളുടെ കൈയിൽ നിന്നും എത്ര പണം വാങ്ങി. വിഡി സതീശൻ എത്ര കിട്ടിയെന്ന് വ്യക്തമാക്കണമെന്നും രാജേഷ് കടുപ്പിച്ചു. സർക്കാർ ജീവനക്കാർക്ക് അനുകൂല്യം ഇല്ല. അപ്പോളാണ് മദ്യം ഒഴുക്കുന്ന ഈ വിസ്മയം. കർണാടക മദ്യ ലോബി ഇതിന് പിന്നിലുണ്ടെന്നും രാജേഷ് പറഞ്ഞു.

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപനയ്ക്ക് സാധ്യത തുറന്ന് ബജറ്റിൽ നികുതി ഘടന പ്രഖ്യാപിച്ചതിൽ യുഡിഎഫ് സര്‍ക്കാരിലും പുറത്തും വിവാദം. നികുതി ഘടന പരിഷ്കരം എക്സൈസ് മന്ത്രി എം ലിജു മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് വിവരം. നയപരമായ മാറ്റമെങ്കിൽ എക്സൈസ് വകുപ്പാണ് തയ്യാറാക്കേണ്ടത്. ഇക്കാര്യം പാര്‍ട്ടിയിൽ ചര്‍ച്ചയാകാനാണ് സാധ്യത. വിദേശ മദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്. കാര്‍ഷിക വിളകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിന്‍റെ മറവിൽ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഎം വിമര്‍ശനം. വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്ക് മദ്യ കമ്പനികള്‍ എൽഡിഎഫ് സര്‍ക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അങ്കമാലിയിൽനിന്ന് അരൂരിലേക്ക് എട്ടുവരി ബൈപ്പാസ്; 50 കിലോമീറ്റർ നീളം, 70 മീറ്റർ വീതി; പച്ചക്കൊടി വീശി കേന്ദ്രം
വീര്യം കുറഞ്ഞ മദ്യോൽപാദനം ജെന്‍സിക്ക് വേണ്ടിയോ? നടപ്പിലാക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി