
കൊച്ചി : ബഫർ സോൺ വിഷയത്തിൽ കർഷക സംഘടനകൾ കരിദിനം ആചരിക്കുകയാണ്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ 61 കർഷക സംഘടനകൾ ചേർന്ന് രൂപീകരിച്ച കേരള കർഷക അതിജീവന സംയുക്ത സമിതിയു നേതൃത്വത്തിലാണ് കരിദിനം. ഇതിനൊപ്പം ജില്ലാ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബഫർ സോൺ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്
ബഫര്‍ സോണ്‍:സർക്കാരിന് മെല്ലെപ്പോക്ക്,എല്ലാം വനം വകുപ്പിനെ ഏൽപിച്ചതിൽ ആശങ്ക-കാഞ്ഞിരപ്പളളി രൂപത അധ്യക്ഷൻ
ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുളള സര്‍ക്കാര്‍ നീക്കങ്ങളില്‍ മെല്ലപ്പോക്കെന്ന് കാഞ്ഞിരപ്പളളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്‍റെ വിമര്‍ശനം. എന്തുകൊണ്ടാണ് മെല്ലപ്പോക്കെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്ന് ജോസ് പുളിക്കല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടതിയില്‍ സമര്‍പ്പിക്കാനുളള റിപ്പോര്‍ട്ട് തയാറാക്കാനുളള ഉത്തരവാദിത്തം വനം വകുപ്പിനെ ഏല്‍പ്പിച്ചതില്‍ ആശങ്കയുണ്ട്. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയ 2019 ലെ വിവാദ ഉത്തരവ് റദ്ദാക്കാത്തത് സംശയാസ്പദമാണെന്നും ബിഷപ്പ് തുറന്നടിച്ചു.
ബഫർ സോൺ; സുപ്രീം കോടതിയെ സമീപിക്കുമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: എ കെ ശശീന്ദ്രൻ
ബഫർ സോൺ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.കേരളം സ്വീകരിച്ച് വരുന്ന നിലപാടിനുള്ള അംഗീകാരമാണിത്: കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാനം സുപ്രീം കോടതിയിൽ പ്രത്യേകമായി ഹർജി നൽകണമോ എന്ന് ആലോചിക്കും.വൈകാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംരക്ഷിത വനങ്ങൾക്ക് ചുറ്റും ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കിയുള്ള 2019 ലെ വിവാദ ഉത്തരവിലെ കുരുക്ക് മറികടക്കുന്നതിനായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. സുപ്രീംകോടതിയിൽ ഈ ഉത്തരവ് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിന് പിന്നാലെ ഈ ഉത്തരവ് തിരുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ പഴയ ഉത്തരവ് സാങ്കേതികമായി പിൻവലിക്കാതെയാണ് പുതിയ ഉത്തരവെന്നത് ഇപ്പോഴും വിഷയത്തിൽ ആശയകുഴപ്പമുണ്ടാക്കുന്നു. 2019ലെ ഉത്തരവ് പിൻവലിക്കുന്നതിൽ നിയമപ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. 2020 ൽ മന്ത്രിതല സമിതി വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ, ജനസാന്ദ്രതാ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പക്ഷെ മന്ത്രിസഭയുടെ പരിഗണനയിൽ വന്നിരുന്നില്ല.
ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേൽപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്ന് കെ സി ബി സി പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് കര്‍ഷകര്‍ക്ക് നീതി നിഷേധിക്കുന്നതാണെന്നും ജനവാസ മേഖലകളെ ബഫര്‍സോണിൽ നിന്ന് ഒഴിവാക്കുമെന്ന് പറയുമ്പോഴും ജനവാസ മേഖല എന്നത് കൃത്യമായി നിര്‍വ്വചിച്ചിട്ടില്ലെന്നും കെ സി ബി സി ചൂണ്ടിക്കാട്ടുന്നു.