ബഫർസോൺ: കേന്ദ്ര ഇടപെടൽ തേടി കേരളം, കേന്ദ്രമന്ത്രിമാരെ കാണും,അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി വനംമന്ത്രി

Published : Jul 14, 2022, 09:27 AM IST
ബഫർസോൺ: കേന്ദ്ര ഇടപെടൽ തേടി കേരളം, കേന്ദ്രമന്ത്രിമാരെ കാണും,അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി വനംമന്ത്രി

Synopsis

2019 ലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനം നിയമപരമായി പരിഹരിക്കാൻ നടപടികൾ ഉണ്ടാകും 

തിരുവനന്തപുരം : ബഫർസോണിൽ കേന്ദ്ര ഇടപെടൽ തേടി കേരളം.  ദില്ലിയിലെത്തുന്ന മന്ത്രി എ കെ ശശീന്ദ്രൻ വനം, പരിസ്ഥിതി മന്ത്രിയുമാരുമായി  കൂടിക്കാഴ്ത നടത്തും. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടും

ബഫർ സോണിൽ കേന്ദ്രത്തിന്‍റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.കേന്ദ്ര മന്ത്രിയിൽ നിന്ന് അനൂകൂല നീക്കമുണ്ടാകുമെന്നാണ് കരുതുന്നത്.കേന്ദ്രത്തിൽ നിന്ന് നിയമനടപടിയുണ്ടായില്ലെങ്കിൽ അടുത്ത നിലപാട് എടുക്കും . 2019 ലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനം നിയമപരമായി പരിഹരിക്കാൻ നടപടികൾ ഉണ്ടാകും 

2020ൽ ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം ബഫർ ഡോൺ എന്ന നിലപാട് കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണ് . ബഫർ സോൺ വിഷയത്തിൽ കേരളത്തോട് കേന്ദ്രത്തിന് നിസഹായകരണ നിലപാടുണ്ടെന്ന് കരുതുന്നില്ലെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

1988 ന് ശേഷം ഇതാദ്യം, വന സംരക്ഷണ നിയമ ഭേദഗതിക്ക് കേന്ദ്രം; ഒപ്പം വിവാദവും പ്രതിഷേധവും, കാരണമെന്ത്?

വന സംരക്ഷണ നിയമത്തില്‍ കേന്ദ്ര സർക്കാർ വരുത്തുന്ന പുതിയ ഭേദഗതികൾ വലിയ ചർച്ചയാവുകയാണ്. വനഭൂമിക്കുമേലുള്ള അനാവശ്യ നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ഭേദഗതിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ വനഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കണമാണിതെന്ന് പ്രതിപക്ഷ വിമർശിക്കുന്നു. എന്താണ് ഈ വിവാദത്തിന് കാരണം?

എന്തുകൊണ്ട് നിലവിലെ നിയമത്തില്‍ ഭേദഗതി ?

1980 ലെ വന സംരക്ഷണ നിയമത്തില്‍ കാതലായ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരുന്നതിനായി 2021 ഒക്ടോബറിലാണ് കേന്ദ്രം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് മുന്‍പ് 1988 ല്‍ ഒരുതവണ മാത്രമാണ് നിയമം ഭേദഗതി ചെയ്തത്. പല നിയമങ്ങളും കാലത്തിനനുസരിച്ച് മാറ്റം വരുത്തേണ്ട സമയമായെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്. കർശന വ്യവസ്ഥകൾ കാരണം പലയിടത്തും വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നുവെന്നും ഈ സാഹചര്യത്തില്‍ മാറ്റം വരുത്താനാണ് ഭേദഗതിയെന്നുമാണ് കേന്ദ്രം പറയുന്നത്. 

എന്തൊക്കെ മാറ്റങ്ങളാണ് പുതിയ ഭേദഗതിയിലൂടെ കേന്ദ്രം കൊണ്ടുവരുന്നത് 

-1980ന് മുന്‍പേതന്നെ റെയില്‍വേ , റോഡ് മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള വനഭൂമികൾ നിയമത്തിന്‍റെ പരിധിയില്‍നിന്നും ഒഴിവാകും, കാലങ്ങളായി മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള എന്നാല്‍ ഇതിനോടകം വനമായി മാറിയ ഭൂമി വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിന് നിയമത്തിലെ കർശന വ്യവസ്ഥകൾ തടസമായിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇത് മാറും. 
- സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനഭൂമിക്ക് ഇനി വീടുവയ്ക്കുന്നതിനടക്കം അനുമതി നല്‍കാനാകും. 
- രാജ്യാതിർത്തികൾക്ക് സമീപമുള്ള പ്രതിരോധ സേനയുടെ പദ്ദതികൾക്കായി വനഭൂമി ഉപയോഗപ്പെടുത്താനാകും. 
- പെട്രോൾ, ഗ്യാസ് തുടങ്ങിയ ഖനന പദ്ദതികൾക്ക് കർശന വ്യവസ്ഥകളോടെ വനഭൂമിയില്‍ അനുമതി നല്‍കാനാകും. 
- വനേതര ആവശ്യങ്ങൾക്കായി വനഭൂമി ഉപയോഗപ്പെടുത്തുന്നതിന് നികുതി ചുമത്തുന്നതിലും, തോട്ടഭൂമിയിലെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി നല്‍കുന്നതിലും വ്യവസ്ഥകൾക്ക് മാറ്റം വരും. 

ഇതൊക്കെയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോഴുണ്ടാകുന്ന പ്രധാന മാറ്റങ്ങളെന്ന് വിദഗ്ധർ പറയുന്നു. എന്നാല്‍ പ്രതിപക്ഷം പ്രധാനമായും നിയമത്തിനെതിരെ ഉന്നയിക്കുന്ന വിമർശനങ്ങളും ആശങ്കകളും ചെറുതായി കാണാനാകില്ല.

വിമർശനങ്ങൾ എന്തൊക്കെയെന്ന് നോക്കാം

-നിലവിലുള്ള നിയമപ്രകാരം വനവുമായി ബന്ധപ്പെട്ട ഏതുതരം പ്രവർത്തനങ്ങൾക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മുന്‍കൂർ അനുമതി വേണം. വനഭൂമിയില്‍ ഏത് തരത്തിലുള്ള പ്രവർത്തനങ്ങൾക്കും വനവുമായി ചേർന്ന് താമസിക്കുന്ന ആദിവാസികളുടെയും ഗ്രാമസഭകളുടെയും അനുമതിയും നിർബന്ധമാണ്. പുതിയ ഭേദഗതിയിലൂടെ ഈ നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റംവരും. 
- കർശന വ്യവസ്ഥകളില്‍ കാര്യമായ മാറ്റങ്ങൾ വരുന്നതോടെ വനേതര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താന്‍ കോർപ്പറേറ്റുകൾക്ക് വനഭൂമി തീറെഴുതികൊടുക്കാന്‍ സാഹചര്യമൊരുങ്ങും. 
- സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനഭൂമി നഷ്ടമാകാന്‍ കാരണമാകും. ചില സംസ്ഥാനങ്ങളില്‍ ആകെ വനഭൂമിയുടെ നാല് ശതമാനം വരെ സ്വകാര്യ വ്യക്തികളുടെ കൈയിലാണ്. 
- വികസന പദ്ദതികൾക്കായും വീട് വയ്ക്കാനും വനഭൂമി വിട്ട് നല്‍കുന്നതിലൂടെ വന്യജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറിയാനും വനഭൂമി വ്യാപകമായി തരംമാറ്റാനും വഴിതെളിയും. 

പുതിയ നിയമങ്ങളിലെ ആശങ്കയറിയിച്ച് സി പി എം നേതാവ് ബൃന്ദകാരാട്ടും, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പരിസ്ഥിതി പ്രവർത്തകരും ഇതിനോടകം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ആശങ്കയറിയിച്ചിട്ടുണ്ട്. ഭേദഗതികളെ ന്യായീകരിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്‍റെ ഒരു വാദവും നിലനില്‍ക്കുന്നതല്ലെന്നാണ് സി പി ഐ നേതാവും എം പിയുമായ ബിനോയ് വിശ്വത്തിന്‍റെ നിലപാട്. എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന്‍റെ വംശത്തെ തന്നെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രം ഭേദഗതിയിലൂടെ സ്വീകരിക്കുന്നതെന്നും ബിനോയ് വിശ്വം പറയുന്നു. 

എന്നാല്‍  വിമർശനം തുടരുമ്പോഴും ഈമാസം തുടങ്ങാനിരിക്കുന്ന പാർലമെന്‍റ് മൺസൂൺ സെഷനില്‍ ഇരുസഭകളിലും ബില്‍ പാസാക്കിയെടുത്ത് നിയമമാക്കാനാണ് കേന്ദ്രനീക്കം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ
'ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു, മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട', പൂന്തുറയിലെ മരണത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്