മാത്യു കുഴൽനാടൻ്റെ നോട്ടീസിൽ സ്പീക്കർ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി

By Web TeamFirst Published Jul 14, 2022, 8:58 AM IST
Highlights

വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസ്.

തിരുവനന്തപുരം: മാത്യു കുഴൽനാടൻ്റെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ. മെൻ്റർ വിവാദത്തിൻ്റെ തുടർചർച്ചകളുടെ ഭാഗമായിട്ടാണ് നടപടി. 

മുഖ്യമന്ത്രിയുടെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടൻ്റെ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം കുഴൽനാടനോട് പ്രതികരിച്ചത്. 

പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസ്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 

അതേസമയം ധനഭ്യർത്ഥന ചർച്ചയിൽ ഇന്നും ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലെ പോര് തുടരാനാണ് സാധ്യത.ബിജെപി ബന്ധം, സ്വർണ്ണക്കടത്തു,akg സെന്റർ ആക്രമണത്തിൽ പ്രതിയെ പിടിക്കാൻ കഴിയാത്തത് അടക്കം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ആയിരുന്നു.വിദ്യാഭ്യാസ -തൊഴിൽ വകുപ്പുകളുടെ ധനഭ്യർത്ഥന ആണ് ഇന്ന് പരിഗണിക്കുന്നത്.

എം എം മണിയുടെ പരാമര്‍ശം സ്പീക്കര്‍ തള്ളി, മുഖ്യമന്ത്രി വെട്ടിലായോ? 

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ  എം എം മണിയുടെ പരാമര്‍ശം ശക്തമായ ഭാഷയില്‍ സ്പീക്കര്‍ എം ബി രാജേഷ് തള്ളിക്കളയുമ്പോള്‍ വെട്ടിലാകുന്നത് മണിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ്. മണിയ്ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ ന്യായീകരിച്ചത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. കെ കെ രമയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പിന്നീട് ധാരണയായതിനെ തുടര്‍ന്നാണ് സ്പീക്കറുടെ റൂളിംഗും മണിയുടെ തിരുത്തുമെല്ലാം വന്നിരിക്കുന്നത്.

'എന്തോ അപമാനിച്ചു' എന്നാണ് പ്രതിപക്ഷം കാരണം മണി പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ പ്രസംഗം താൻ കേട്ടു. അവർ വിധവയായതിൽ തങ്ങൾക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ല. പ്രധാന ചർച്ചകൾ വരുമ്പോൾ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവർത്തിച്ചു. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി സഭയിൽ പ്രതികരിച്ചിരുന്നു. 

click me!