
കൊച്ചി: കെട്ടിട ലൈസൻസ് കിട്ടാൻ അപേക്ഷകര്‍ സര്‍ക്കാര്‍ ഓഫീസ് കയറി ഇറങ്ങുന്ന അവസ്ഥ ഉണ്ടാകരുതെന്ന് മന്ത്രി എസി മൊയ്‍തീൻ. അപേക്ഷകളിൽ പോരായ്മ ഉണ്ടെങ്കിൽ എല്ലാം ഒറ്റത്തവണ തന്നെ അപേക്ഷകനെ പറഞ്ഞ് മനസിലാക്കണം. എല്ലാവരും നിയമത്തിൽ പ്രാവീണ്യം ഉള്ളവരായിക്കൊള്ളണമെന്നില്ല. അപേക്ഷകനെ ഓഫീസ് കയറ്റിയിറക്കരുതെന്നും എസി മൊയ്‍തീൻ മുന്നറിയിപ്പ് നൽകി.
ആന്തൂര്‍ നഗരസഭാ പരിധിയിൽ ലക്ഷങ്ങൾ മുടക്കി പണിത കൺവെൻഷൻ സെന്‍ററിന് പ്രവര്‍ത്തന അനുമതി കിട്ടാൻ വൈകിയതിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്താകെ പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. എറണാകുളം ജില്ലയിലെ കെട്ടിടങ്ങളുടെ അനുമതി സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് മന്ത്രി എ സി മൊയ്‍തീൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam