ആര്യനാട് ഈഞ്ചപുരിയിൽ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി; അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പടെ ആറുപേർക്ക് പരിക്ക്

Web Desk   | Asianet News
Published : Nov 03, 2021, 10:09 AM ISTUpdated : Nov 03, 2021, 12:26 PM IST
ആര്യനാട് ഈഞ്ചപുരിയിൽ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി; അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പടെ ആറുപേർക്ക് പരിക്ക്

Synopsis

നിയന്ത്രണം വിട്ട ബസ്സ് ബസ് ഷെൽട്ടറിലിടിച്ചപ്പോൾ തകർന്ന് വീഴുകയായിരുന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്

ആര്യനാട്: തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിൽ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. 5 കുട്ടികൾ അടക്കം ആറുപേർക്കാണ് പരിക്കേറ്റത്. അഞ്ച് കുട്ടികളും സ്കൂൾ വിദ്യാർഥികളാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ് . കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിയന്ത്രണം വിട്ട ബസ്സ് ബസ് ഷെൽട്ടറിലിടിച്ചപ്പോൾ തകർന്ന് വീഴുകയായിരുന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ ആണ് അപകടം ഉണ്ടായത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ
'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്