
കൊച്ചി: കണ്‍സഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണം. വിദ്യാർഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പൊലീസും ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബസ് കൺസഷൻ നിരക്ക് പരിഷ്കരണം സർക്കാരിന്റെ നയപരമായ കാര്യമാണ്. മാറിയ സാഹചര്യം വിദ്യാർത്ഥി സംഘടനകളും സർക്കാരും പരിഗണിക്കണമെന്ന് ഹൈക്കോടതി പരാമർശിച്ചു. ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam