രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; ബസ് ഡ്രൈവറെ കയ്യോടെ പൊക്കി പൊലീസ്, പോക്കറ്റില്‍ വലിച്ച കഞ്ചാവിന്റെ ബാക്കി

Published : Feb 06, 2025, 03:01 PM IST
രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; ബസ് ഡ്രൈവറെ കയ്യോടെ പൊക്കി പൊലീസ്, പോക്കറ്റില്‍ വലിച്ച കഞ്ചാവിന്റെ ബാക്കി

Synopsis

പെരുമണ്ണ - കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫൈജാസ് ആണ് കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ പോക്കറ്റിൽ നിന്ന് വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തി.

കോഴിക്കോട്: കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച് ഡ്രൈവർ പന്തീരാങ്കാവ് പൊലീസിന്റെ പിടിയിൽ. പെരുമണ്ണ - കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇയാളുടെ പോക്കറ്റിൽ നിന്ന് വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തി.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പെരുമണ്ണ കോഴിക്കോട് റൂട്ടിൽ ഓടുന്ന KL57 J 1744 നമ്പർ റോഡ് കിംഗ് എന്ന സിറ്റി ബസ്സിലെ ഡ്രൈവർ കഞ്ചാവ് ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് എസ് ഐ സുഭാഷ് ചന്ദ്രൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഇയാളുടെ പോക്കറ്റിൽ നിന്നും വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി കണ്ടെത്തിയിട്ടുണ്ട്. ബസ്സും ഡ്രൈവറെയും സഹിതം പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Also Read: രാവിലെ 7 മണിക്ക് പുതിയ സ്റ്റാന്റ് പരിസരത്ത് ബാ​ഗുമായി ഒരാൾ; പെരുമാറ്റത്തിലൊരു പന്തികേട്, വൻലഹരിമരുന്ന് വേട്ട

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം