ആലുവയിൽ ദേശീയപാതയിൽ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് പാഞ്ഞു കയറി; അപകടം, ഇരുചക്രവാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ

Published : Jul 17, 2025, 12:35 PM IST
accident

Synopsis

കടയിൽ ആളുണ്ടായിരുന്നുവെങ്കിലും അപകടം ഒഴിവായി. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. 

കൊച്ചി: ആലുവയിൽ ദേശീയപാതയിൽ കരിയാട് സിഗ്നലിന് സമീപം നിയന്ത്രണംവിട്ട ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം. റോഡരികിലെ ചായക്കടയിലേക്കാണ് ബസ് പാഞ്ഞു കയറിയത്. കടയിൽ ആളുണ്ടായിരുന്നുവെങ്കിലും അപകടം ഒഴിവായി. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

എറണാകുളം ഭാഗത്തേക്ക് പോയ കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. മുന്നിലൂടെ പോയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പൊലീസ് എത്തി വാഹനം മാറ്റുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഈട്ടിത്തടികൾ കണ്ടു കെട്ടിയ നടപടി നിയമപരം, പ്രതികളുടെ വാദങ്ങൾ നിലനിൽക്കില്ല; മുട്ടിൽ മരംമുറിക്കേസിൽ അപ്പീൽ തള്ളിയ വിധി പുറത്ത്
ഒഡീഷ ബോർഡറിലെ മലയിൽ നിന്ന് ലഹരിക്കടത്ത് സംഘ തലവനെ പിടികൂടി കേരള പൊലീസ്