വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ചു; മോട്ടോർ വാഹനവകുപ്പ് ബസ് പിടികൂടി, കൂടുതൽ അന്വേഷണം നടത്തും

Published : Sep 16, 2026, 05:31 PM IST
MVD

Synopsis

വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് ഇൻ്റേണൽ വിജിലൻസ് പിടികൂടി

മലപ്പുറം: വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് ഇൻ്റേണൽ വിജിലൻസ് പിടികൂടി. തിരൂർ ആർടിഒയിൽ ബസ് രജിസ്റ്റർ ചെയ്യാനായിരുന്നു നീക്കം. ബസ്‌ നിർമാണത്തിലെ മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു വാഹന നിർമാണം. തിരൂരിൽ അംഗീകൃത സ്ഥാപനത്തിൽ നിർമിച്ചെന്നാണ് രേഖകളിൽ കാണിച്ചത്. എന്നാൽ നിലമ്പൂരിലുള്ള ലോക്കൽ ബോഡി വർക്ക്ഷോപ്പിൽ നിന്നാണ് ബസ് നിർമിച്ചതെന്ന് കണ്ടെത്തി. വാഹനവും, രേഖകളും മോട്ടോർ വാഹനവകുപ്പ് കൂടുതൽ അന്വേഷണത്തിനായി തിരൂർ പൊലീസിന് കൈമാറി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കമ്മിറ്റിയിലേക്ക് പുതിയ ആളുകൾ വന്നതുകൊണ്ട് മാത്രം തിരുത്തലാവില്ല; വിമര്‍ശനവുമായി വി കുഞ്ഞികൃഷ്ണൻ
മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തില്‍ കേസെടുക്കാൻ നിർദേശം; പരാതി നൽകിയത് രാജു പി. നായർ