ബസുകളുടെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിച്ച് ഉത്തരവിറങ്ങി

By Pranav PrakashFirst Published Apr 8, 2022, 1:18 PM IST
Highlights

. ബസുകളുടെ സ‍ർവ്വീസ് കാലാവധി നീട്ടണമെന്ന് നേരത്തെ ബസുടമകളും സ‍ർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് -19ന്റെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞിരുന്ന ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 17വര്‍ഷമായി നീട്ടി നല്‍കിയത്. ബസുകളുടെ സ‍ർവ്വീസ് കാലാവധി നീട്ടണമെന്ന് നേരത്തെ ബസുടമകളും സ‍ർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ബസുടമകളെ കൂടാതെ കെഎസ്ആ‍ർടിസിക്കും പുതിയ തീരുമാനം താത്കാലിക ആശ്വാസമാവും. 

tags
click me!